Widgets Magazine Widgets Magazine

പച്ച പുതച്ച് മലപ്പുറം; വൻ ഭൂരിപക്ഷത്തോടെ പി കെ കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക്, ബിജെപിയ്ക്ക് കനത്ത തിരിച്ചടി

തിങ്കള്‍, 17 ഏപ്രില്‍ 2017 (12:11 IST)

Widgets Magazine

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനിച്ചു. വോട്ടെണ്ണൽ അവസാനിച്ചപ്പോ‌ൾ യു ഡി എഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് വമ്പൻ ജയം. 1, 71,038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വിജയം കൈവരിച്ചത്. ഇത്രയും ഭൂരിപക്ഷത്തോടെ ജയിക്കുക എന്നത് റെക്കോർഡ് നേട്ടമാണെന്ന് കുഞാലിക്കുട്ടി പ്രതികരിച്ചു. 
 
എൽഡിഎഫ് സ്ഥാനാർത്തി എം ബി ഫൈസൽ 3,44,287 വോട്ടിന് രണ്ടാം സ്ഥാനത്തും ബിജെപിയുടെ ശ്രീപ്രകാശ് 65,662 വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തിയപ്പോൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കുഞ്ഞാലിക്കുട്ടിയ്ക്ക് 5,15,322 വോട്ട് ലഭിച്ചു. മലപ്പുറത്തെ 7 മണ്ഡലങ്ങളിലും ജയം യു ഡി എഫിന് തന്നെ. വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ ലീഡ് ഉയര്‍ത്തി തുടങ്ങിയ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തി. 
 
എല്‍ഡിഎഫിന് ആധിപത്യമുളള സ്ഥലങ്ങളില്‍ പോലും മോശമല്ലാത്ത വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചതെന്നും ഇതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ബിജെപിക്കാകട്ടെ കനത്ത തിരിച്ചടിയാണ് ലഭിച്ചതും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറവാണ് ബിജെപിയ്ക്ക് ലഭിച്ചത്.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സൂപ്പർ നായകന്മാരുടെ ഇടിവെട്ട് ഡയലോഗുകൾക്ക് കയ്യടിക്കുന്ന മലയാളിക‌ൾക്ക് യഥാർഥ പോരാളികളെ കാണുമ്പോൾ കൈപൊന്താത്തത് എന്ത്?; ജോയ് മാത്യു

കയ്യേറ്റ ഭൂമി ഒഴിപ്പിക്കാൻ എത്തിയ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന് ഐക്യാദാർഡ്യം ...

news

മലപ്പുറത്തെങ്ങും പച്ചക്കൊടി പാറുന്നു; യു ഡി എഫ് ബഹുദൂരം മുന്നിൽ, ജയിച്ചാലും ഇല്ലെങ്കിലും അമ്പരപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം ...

news

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം മുതൽ ലീഡ് നിലനിർത്തി കുഞ്ഞാലിക്കുട്ടി

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം ...

news

പ്രണയ വിവാഹത്തിന്റെ നാലാം വർഷം; യുവദമ്പതികൾക്ക് സമുദായത്തിൽ നിന്നും ഭ്രഷ്ട്, മാധ്യമങ്ങളെ അറിയിക്കരുതെന്ന് ഭീഷണിയും

മക്കൾ മറ്റൊരു ജാതിയിലോ സമുദായത്തിലോ പെട്ട ആളുമായി പ്രണയിത്തിലായാൽ സമൂഹത്തെ ഭയന്ന് മക്കളെ ...

Widgets Magazine Widgets Magazine