മദ്യലോബിക്ക് വേണ്ടിയുള്ള പ്രചാരണമാണ് സര്‍ക്കാരിന്റെ നയ പ്രഖ്യാപനം: വി എം സുധീരന്‍

സര്‍ക്കാരിന്റെ നയപ്രഖ്യാപനം മദ്യലോബിക്കു വേണ്ടിയുളള പ്രചാരണമാണെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം, വി എം സുധീരന്‍, പിണറായി വിജയന്‍ thiruvananthapuram, VM Sudheeran, Pinarayi Vijayan
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 25 ജൂണ്‍ 2016 (14:23 IST)
മദ്യലോബിക്ക് വേണ്ടിയുള്ള പ്രചാരണമാണ് സര്‍ക്കാരിന്റെ നയ പ്രഖ്യാപനമെന്ന് വി എം സുധീരന്‍. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും ഒരു തരത്തിലും പൊരുത്തപെടുന്നില്ലെന്നും യുഡിഎഫ് നേതൃത്വം മദ്യനയത്തില്‍ ഉറച്ച് നിന്നുകൊണ്ടു തന്നെ മുന്നോട്ട് പോകുമെന്നും സുധീരന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപനം. ജനാഭിപ്രായം പരിഗണിച്ച് മദ്യനയം രൂപീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ബാറുകള്‍ പൂട്ടിയത് ഗുണം ചെയ്തില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു.

പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന ആമുഖത്തോടെയാണ് നയപ്രഖ്യാപനം ആരംഭിച്ചത്. കൂടാതെ അടിസ്ഥാന സൗകര്യ വികസനത്തിന് പോലും ഫണ്ടില്ലാത്തത് സര്‍ക്കാരിന് തിരിച്ചടിയാകുന്നെന്നും വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് വന്‍വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ഉറപ്പു വരുത്തുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :