നയമില്ലാത്ത നയപ്രഖ്യാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്: രമേശ് ചെന്നിത്തല

എല്‍ഡിഎഫ് സര്‍ക്കാരിന്റേത് നയമില്ലാത്ത നയപ്രഖ്യാപനമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം, രമേശ് ചെന്നിത്തല, പിണറായി വിജയന്‍ THIRUVANANTHAPURAM, RAMESH CHENNITHALA, PINARAYI VIJAYAN
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 24 ജൂണ്‍ 2016 (17:35 IST)
നയമില്ലാത്ത നയപ്രഖ്യാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ നയപ്രഖ്യാപനത്തില്‍ ഒരു പുതുമയുമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. യുഡിഎഫ് ഗവണ്‍മെന്റ് അധികാരം ഒഴിയുമ്പോള്‍ 1643 കോടി രൂപ മിച്ചമുണ്ടായിരുന്നുവെന്നും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ഈ സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കെ എം മാണിയും വ്യക്തമാക്കി.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പി സാദാശിവം അഭിപ്രായപ്പെട്ടിരുന്നു. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുല്ലതെന്ന ആമുഖത്തോടെയായിരുന്നു ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് പോലും ഫണ്ടില്ലാത്ത അവസ്ഥയാണ് ഈ സര്‍ക്കാരിനുള്ളതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കൂടാതെ സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ഉറപ്പു വരുത്തുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
വ്യക്തമാക്കിയിരുന്നു.

വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് 1,500 പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും. സംസ്ഥാനത്ത് 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും. പഞ്ചവത്സര പദ്ധതികള്‍ കൃത്യവും ആസൂത്രിതവുമാക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ് നടപ്പില്‍ വരുത്തുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :