Widgets Magazine Widgets Magazine

മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പൽ ഇടിച്ച് രണ്ടു മരണം; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കൊച്ചി, ഞായര്‍, 11 ജൂണ്‍ 2017 (09:07 IST)

Widgets Magazine
Fishing Boat, Accident, Death, കൊച്ചി, മത്സ്യബന്ധന ബോട്ട്, ബോട്ട്, മരണം, അപകടം

കൊച്ചിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. കാണതായവരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. കുളച്ചിൽ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശിയുടെയും മൃതദേഹമാണ് ലഭിച്ചത്. ഉത്തരേന്ത്യയിൽ നിന്നുള്ള മറ്റൊരു തൊഴിലാളിക്കായുള്ള തിരച്ചിൽ ഇപ്പോളും തുടരുകയാണ്.‌
 
പുതുവൈപ്പിനില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. മത്സ്യബന്ധന ബോട്ട് പൂര്‍ണമായും തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന 14 പേരിൽ 11 പേരും രക്ഷപ്പെട്ടു. രണ്ടു ദിവസം മുൻപ് മൽസ്യബന്ധനത്തിന് പോയ കാർമൽ മാത എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കപ്പലുകൾ കടുന്നു പോകുന്ന വഴിയിൽ അല്ല ബോട്ട് ഉണ്ടായിരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. അതേസമയം അപകടമുണ്ടാക്കിയ കപ്പൽ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജൂലൈ ഒന്നു മുതൽ ആദായനികുതി റിട്ടേണിനും പുതിയ പാന്‍ കാര്‍ഡിനും ആധാർ നിർബന്ധം

ജൂലൈ ഒന്നുമുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനു ആധാർ നിർബന്ധമാക്കിയതായി കേന്ദ്ര ...

news

സഹപ്രവർത്തകന്റെ ശല്യം സഹിക്കാനായില്ല; പൊലീസ് ഉദ്യോഗസ്ഥ സ്‌റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്‌തു

സഹപ്രവർത്തകന്റെ ശല്യം സഹിക്കാനാകാതെ പൊലീസ് ഉദ്യോഗസ്ഥ സ്‌റ്റേഷനില്‍ ആത്മഹത്യ ...

news

പിണറായിയും ഉമ്മന്‍ചാണ്ടിയും എത്രയോ ഭേദം; യോഗിയെ കരിങ്കൊടി കാണിച്ച വിദ്യര്‍ഥികള്‍ കൂടുതല്‍ കുരുക്കിലേക്ക്

വിവാദങ്ങളുടെ തോഴനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച ...

news

കൈക്കൂലി നല്‍കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹത്തോട് മോര്‍ച്ചറി ജീവനക്കാരുടെ ക്രൂരത - സംഭവം കോയമ്പത്തൂരില്‍

ഹെർബൽ കെയറിലെ ചികിത്സയ്ക്കിടെ മരിച്ച പതിനേഴുകാരിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ...

Widgets Magazine Widgets Magazine