മണിയെ പൂട്ടാന്‍ വി എസ്, മന്ത്രി സ്ഥാനം തെറിപ്പിക്കണമെന്ന് കേന്ദ്രത്തിന് കത്തയച്ചു!

തിരുവനന്തപുരം, തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (17:52 IST)

Widgets Magazine
M M Mani, VS, Pinarayi Vijayan, K Muralidharan, CPM, എം എം മണി, വി എസ്, പിണറായി വിജയന്‍, കെ മുരളീധരന്‍, സി പി എം

കൊലക്കേസില്‍ പ്രതിയായി തുടരുന്ന സാഹചര്യത്തില്‍ എം എം മണിയെ മന്ത്രി‌സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സി പി എം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കൊലക്കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസ്ഥാനത്തുതുടരുന്നത് അധാര്‍മ്മികതയാണെന്ന് വി എസിന്‍റെ കത്ത് ചൂണ്ടിക്കാട്ടുന്നു.
 
എം എം മണിക്ക് പിന്തുണയുമായി സി പി എം കേരള ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐയും നിലയുറപ്പിച്ച സാഹചര്യത്തിലാണ് മണിക്കെതിരെ വി എസ് രംഗത്തെത്തിയിരിക്കുന്നത്. വി എസിന്‍റെ കത്ത് പാര്‍ട്ടിയുടെ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന വിശ്വാസമില്ലെങ്കിലും ഈ കത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നത് വസ്തുതയാണ്.
 
എം എം മണിക്കെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസിനും ബി ജെ പിക്കും വി എസിന്‍റെ കത്ത് വലിയ ആയുധമാകും. എം എം മണി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധസ്വരമുയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന കെ മുരളീധരന്‍റെ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ വിയര്‍ത്തുനില്‍ക്കുന്ന കോണ്‍ഗ്രസിനാവും ഈ കത്ത് ജീവവായു പകരുക എന്നതില്‍ സംശയമില്ല.
 
അതേസമയം, അച്ചടക്കത്തിന്‍റെ വാള്‍ ഉപയോഗിച്ച് അടക്കിനിര്‍ത്തിയിരിക്കുന്ന വി എസ് പാര്‍ട്ടി നിലപാടിനെതിരെ വീണ്ടും ശബ്ദമുയര്‍ത്തുന്നത് സി പി എമ്മില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. ഒപ്പം വി എസും സി പി ഐയും തമ്മിലുള്ള ഐക്യത്തിലും ഈ കത്ത് വിള്ളല്‍ വീഴ്ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അതേസമയം, എം എം മണിയെ മാറ്റിനിര്‍ത്തേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പിണറായിയും സി പി എം കേരള ഘടകവും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രധാനമന്ത്രി എനിക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ല, ക്രിസ്ത്യൻ സഹോദരന്മാരേ എന്നെ മോചിപ്പിക്കൂ: ഫാ. ടോം ഉഴുന്നാലിൽ - വീഡിയോ

യമനിൽ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിൽ സഹായമഭ്യർത്ഥിക്കുന്ന വീഡിയോ ...

news

നെറ്റ് ബാങ്കിംഗ് തട്ടിപ്പ്: യുവാവിനു 49000 രൂപ നഷ്ടപ്പെട്ടു

നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി വിനീതിനു 49000 രൂപ ...

news

ആണവ വാഹക ശേഷിയുള്ള അഗ്നി -5ന്റെ നാലാമത്തെ വിക്ഷേപണം വിജയകരം

ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി- 5 വിജയകരമായി പരീക്ഷിച്ചു. ആണവ വാഹക ...

Widgets Magazine