മണിയുടെ മരണം; സിബിഐ അവരെ നേരിൽ കണ്ടു, ലക്ഷ്യം ദിലീപോ?

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (07:59 IST)

സിനിമാ മേഖലയിൽ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു അതുല്യ നടൻ കലാഭവൻ മണി അന്തരിച്ചത്. അപ്രതീക്ഷിതവും ദുരൂഹവുമായിരുന്നു മണിയുടെ മരണം. അതുപോലെതന്നെ കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചതാണ് യുനടിയെ ആക്രമിച്ച കേസും സംഭവത്തിൽ ജനപ്രിയ നടൻ ദിലീപിന്റെ അറസ്റ്റും.
 
മണിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ കേരള പൊലീസിനു സാധിക്കാതെ വന്നതോടെ കേസ് ഏറ്റെടുക്കുകയായിരുന്നു. അതോടൊപ്പം, നടിയുടെ കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങി. കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചനകൾ. എന്നാൽ, ഇപ്പോഴിതാ മണിയുടെ കേസുമായി നടിയെ ആക്രമിച്ച കേസിനു ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ.
 
മണിയുടെ മരണവും നടിയെ ആക്രമിച്ച കേസും തമ്മിൽ എന്തുബന്ധമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഇത് സംബന്ധിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര ചില വിവരങ്ങള്‍ സിബിഐ സംഘത്തിന് കൈമാറിയതായും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നിര്‍ണായക തെളിവുകളും ബൈജു കൊട്ടാരക്കര കൈമാറിയിട്ടുണ്ടത്രേ. സിബിഐ ലക്ഷ്യമിടുന്നത് ദിലീപിനെ ആണോയെന്നും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വേങ്ങര ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, സർവ സന്നാഹങ്ങളുമായി ഭരണ പ്രതിപക്ഷ മുന്നണികൾ

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് തന്നെ എല്ലാ ...

news

യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ; ജെയ് ഷായ്‌ക്കെതിരായ ആരോപണത്തില്‍ അന്വേഷണമില്ലെന്ന് രാജ്‌നാഥ് സിംഗ്

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിക്കെതിരായ ആരോപണത്തില്‍ ...

news

‘അമ്മ’യിൽ സ്ത്രീകൾക്ക് 50% സംവരണം വേണം: ഡബ്ല്യുസിസി കത്തു നൽകി

മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ ‘അമ്മ’യില്‍ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് ...

news

അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് ഗീവര്‍ഗീസ് കൂറിലോസ് രംഗത്ത്

അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള ഇടതു സർക്കാരിന്‍റെ തീരുമാനത്തെ ...