‘അമ്മ’യിൽ സ്ത്രീകൾക്ക് 50% സംവരണം വേണം: ഡബ്ല്യുസിസി കത്തു നൽകി

കൊച്ചി, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (18:44 IST)

 ramya nambeesan , Amma , WCC , Dileep , ഡബ്ല്യുസിസി , വിമൻ ഇൻ സിനിമ കലക്ടീവ് , അമ്മ , രമ്യ നമ്പീശന്‍

മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ ‘അമ്മ’യില്‍ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അമ്മയ്ക്കു കത്തുനൽകി. ഡബ്ല്യുസിസി അംഗം രമ്യ നമ്പീശനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമ്മയുടെ അടുത്ത യോഗത്തില്‍ കത്ത് ചർച്ചചെയ്യുമെന്നും രമ്യ അറിയിച്ചു.

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് നായകനായ ‘രാമലീല’ കാണുമെന്ന മഞ്ജു വാര്യരുടെ പരാമർശം വ്യക്തിപരമാണെന്നും രമ്യ നമ്പീശൻ കൂട്ടിച്ചേര്‍ത്തു.

നടിയെ ഉപദ്രവിച്ച കേസില്‍ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരേയും പോകും എന്നാണ് രമ്യ നമ്പീശന്‍ വ്യക്തമാക്കിയിരുന്നു.

 “കേസിലെ പ്രതികളെ പുറത്ത് കൊണ്ടുവരണം എന്നതു മാത്രമാണ് ഡബ്ല്യുസിസിയുടെ ആഗ്രഹം. ഈ സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇനിയാര്‍ക്കും ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തോന്നാത്ത രീതിയിലായിരിക്കണം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കേണ്ടത്. കൂടാതെ സിനിമ സെറ്റുകളില്‍ ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുകയും വേണം ” എന്നും രമ്യ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് ഗീവര്‍ഗീസ് കൂറിലോസ് രംഗത്ത്

അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള ഇടതു സർക്കാരിന്‍റെ തീരുമാനത്തെ ...

news

പരസ്യരംഗത്ത് പുതുമ; ഇനി അര്‍ധനഗ്നയായ സ്ത്രീകള്‍ക്ക് പകരം പുരുഷ നഗ്നത!

ഉത്പന്നം ഏതുമാകട്ടെ അതില്‍ സ്ത്രീ ശരീരം ഉള്‍പ്പെടുത്തുന്ന പതിവ് രീതിക്ക് വ്യത്യാസമായി ...

news

ഇറ്റാലിയന്‍ കണ്ണട മാറ്റിയാല്‍ വികസനം കാണാമെന്ന് രാഹുലിനോട് അമിത് ഷാ

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ രംഗത്ത്. ...

news

‘ഇനി ഒരുത്തനും അങ്ങനെ ചെയ്യരുത്, ആ രീതിയില്‍ വേണം ശിക്ഷിക്കാന് ’‍; ആഞ്ഞടിച്ച് രമ്യ നമ്പീശന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് നടന്നതോടെ ...

Widgets Magazine