മണലില്‍ ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തു

കൊല്ലം| WEBDUNIA| Last Modified ബുധന്‍, 26 ഫെബ്രുവരി 2014 (12:57 IST)
PRO
മണലില്‍ ഒളിപ്പിച്ച് കടത്തിയ എട്ട് കിലോ കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചാത്തനാകുളം സ്വദേശി അനില്‍കുമാറിനെ അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തെതുടര്‍ന്ന് രാവിലെ എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.

തമിഴ്‌നാട്ടില്‍ നിന്നാണ് മണലും കഞ്ചാവും ഇയാള്‍ കടത്തിയിരുന്നത്. കോളജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :