മഞ്ജുവിന്റെ തലയിലുധിച്ച ബുദ്ധിയോ? ലക്ഷ്മി പ്രിയ പറഞ്ഞത് സത്യമാണ് ; നടി വ്യക്തമാക്കുന്നു

ശനി, 5 ഓഗസ്റ്റ് 2017 (07:40 IST)

നടി ആക്രമിക്കപ്പെട്ട സംഭവത്തോടു കൂടി ശക്തിയാര്‍ജിച്ച സംഘടനയാണ് വിമണ്‍ ഇന്‍ കളക്ടീവ്. സംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലക്ഷ്മിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് സമ്മതിക്കുകയാണ് സജിത മഠത്തില്‍. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ അംഗമാണ് സജിത. 
 
സംഘടന രൂപീകരിക്കുന്നത് ആ മേഖലയിലെ എല്ലാവരേയും അറിയിച്ചുകൊണ്ടല്ല. വളരെ കുറച്ച് പേരുടെ മനസ്സിലാണ് ഈ ഐഡിയ ഉദിച്ചത്. 20 പേരടങ്ങുന്ന ഒരു വാട്ട്സാപ് ഗ്രൂപ്പിലാണ് ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യം നടന്നതെന്ന് സജിത വ്യക്തമാക്കുന്നു. മനോരമ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സജിത കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.
 
സംഘടന രൂപീകരിച്ച് കഴിഞ്ഞാല്‍ ഏറ്റവും പ്രാഥമികമായി ചെയ്യേണ്ടത് രജിസ്‌ട്രേഷന്‍ ആണ്. അത് പൂര്‍ത്തിയായാല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങും എന്നും സജിത വ്യക്തമാക്കുന്നുണ്ട്. സെപ്തംബര്‍ മാസത്തോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. അതിന് ശേഷം സിനിമ രംഗത്തുള്ള എല്ലാ സ്ത്രീകളേയും സംഘടനയിലേക്ക് ക്ഷണിക്കും. അപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം എന്നും സജിത മഠത്തില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മഞ്ജു വാര്യര്‍ സിനിമ ലക്ഷ്മി പ്രിയ Cinema സജിത മഠത്തില്‍ Manju Warrier Lakshmi Priya Sajitha Madathil

വാര്‍ത്ത

news

പാക് ഭീകരന്‍ ഹാഫീസ് സെയ്‌ദ് രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു; പിന്തുണയുമായി സര്‍ക്കാര്‍ - എതിര്‍പ്പുമായി ഇന്ത്യ

ലോക ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച വ്യക്തിയും മുംബൈയ് ഭീകരാക്രമണത്തിന്റെ മുഖ്യ ...

news

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ കാറിന് നേര്‍ക്ക് ആക്രമണം; വാഹനത്തിന്റെ ചില്ലുകൾ പൂർണമായി തകർന്നു - പിന്നില്‍ ബിജെപിയെന്ന് കോൺഗ്രസ്

ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിനു നേരെ ...

news

ദിലീപിന് അകത്തും പുറത്തും രക്ഷയില്ല; ഡി സിനിമാസ് ഇനി ഓര്‍മ്മയാകുമോ ? - പണികൊടുത്തത് നഗരസഭാ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

മരണ സര്‍ട്ടിഫിക്കറ്റിനും ആധാര്‍ നിര്‍ബന്ധം; പരിഷ്കാരം ഒക്ടോബർ ഒന്നു മുതൽ - ആള്‍മാറാട്ടവും വഞ്ചനയും തടയാനെന്ന് കേന്ദ്രം

മരണം രജിസ്റ്റർ ചെയ്യാനും ആധാർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒക്ടോബർ ഒന്നു ...