ദിലീപിന് അകത്തും പുറത്തും രക്ഷയില്ല; ഡി സിനിമാസ് ഇനി ഓര്‍മ്മയാകുമോ ? - പണികൊടുത്തത് നഗരസഭാ

കൊച്ചി, വെള്ളി, 4 ഓഗസ്റ്റ് 2017 (19:17 IST)

  Dileep , Appunni , Pulsar suni , Actress attack , D Cinemas , police , kavya madhavan , ദിലീപ് , കാവ്യ മാധവന്‍ , ഡി സിനിമാസ് , പൊലീസ് , പള്‍സര്‍ സുനി , അപ്പുണ്ണി
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടി. ചാലക്കുടി നഗരസഭാ കൗൺസിൽ തീരുമാനത്തെ തുടർന്നായിരുന്നു നടപടി. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അടച്ചുപൂട്ടൽ.

ഡി സിനിമാസ് പൂട്ടാന്‍ ചാലക്കുടി നഗരസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. തീയേറ്ററിന് നിർമാണ അനുമതി നൽകിയതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിനത്തിലാണ് അടച്ചു പൂട്ടല്‍.

നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു, നഗരസഭയുടെ അംഗീകാരമില്ലാതെ കെട്ടിടത്തിന്‍റെ പ്ലാന്‍ മാറ്റി തുടങ്ങിയ ഗുരുതരമായ തെറ്റുകളാണ് ഡി സിനിമാസിന്റെ പേരിലുള്ളത്.  
 
വിജിലന്‍സ് അന്വേഷണം അവസാനിക്കും വരെ തിയേറ്റര്‍ പൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം അവസാനിച്ചാലും ലൈസന്‍സ് നല്‍കില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മരണ സര്‍ട്ടിഫിക്കറ്റിനും ആധാര്‍ നിര്‍ബന്ധം; പരിഷ്കാരം ഒക്ടോബർ ഒന്നു മുതൽ - ആള്‍മാറാട്ടവും വഞ്ചനയും തടയാനെന്ന് കേന്ദ്രം

മരണം രജിസ്റ്റർ ചെയ്യാനും ആധാർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒക്ടോബർ ഒന്നു ...

news

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ആശുപത്രി അറ്റൻഡർക്ക് ഏഴു വർഷം കഠിന തടവ്

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആശുപത്രി അറ്റൻഡർക്ക് കോടതി ...

news

ഹൈസ്‌കൂൾ വിദ്യാർത്ഥിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ പിതാവിനെ പൊലീസ് ...

news

ഇന്ത്യ കരുതിയിരിക്കുക; ഭയപ്പെടുത്തുന്ന പരിശീലന ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു - സൈനിക നീക്കം നടന്നത് ടിബറ്റില്‍

സിക്കിം അതിർത്തിയിൽ തുടരുന്ന സംഘർഷത്തിൽ നിലപാടു കടുപ്പിച്ചതിന് പിന്നാലെ ടിബറ്റിലെ ...