Widgets Magazine Widgets Magazine

ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവ്

വെള്ളി, 16 ജൂണ്‍ 2017 (15:52 IST)

Widgets Magazine

ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭർത്താവിനെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. കടയ്ക്കൽ കണ്ണംകോട് മിച്ചഭൂമിയിൽ താമസം വലിയ പൊടിയൻ എന്ന 52 കാരനായ പൊടിയനെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവിനും പതിനയ്യായിരം രൂപ പിഴയും വിധിച്ചത്.
 
2011 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.  വാമനപുരം തൂങ്ങിയിൽ ലക്ഷം വീട് കോളനിയിൽ കൊച്ചാപ്പിയുടെ മകൾ സുമതി എന്ന 50 കാരിയാണ്കൊല്ലപ്പെട്ടത്. സ്ഥിരം മദ്യപാനിയായ ഭർത്താവ് പൊടിയൻ ദേഹോപദ്രവം സഹിക്കവയ്യാതെ സുമതി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു.
 
എന്നാൽ 2011 സെപ്തംബർ പതിനൊന്നിന് വീട്ടിനടുത്തുള്ള തോട്ടിൽ മകൾ ബിന്ദുവിനൊപ്പം തുണികഴുകുന്ന സമയത്ത് ഭർത്താവ് പൊടിയൻ പിറകിലൂടെ  വന്ന് വെട്ടിക്കൊല്ലുകയായിരുന്നു. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പ്രകൃതിവിരുദ്ധ പീഡനം; പൂജാരിയും സഹായിയും പിടിയിൽ

ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പൂജാരിയെയും സഹായിയെയും പോലീസ് പിടികൂടി. ...

news

അമേരിക്കയ്‌ക്ക് സാധിക്കാത്തത് റഷ്യ നടപ്പാക്കി ?; ബഗ്‌ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് - ആക്രമണം നടന്നത് ഇങ്ങനെ

ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കർ അൽ ബഗ്‌ദാദി റഷ്യൻ ആക്രമണത്തില്‍ ...

news

‘ഇരുട്ടത്ത് കത്തിയെടുത്തു വീശിയപ്പോള്‍ സംഭവിച്ചത്’; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് മനപൂര്‍വമല്ലെന്ന് യുവതി - ഫോണ്‍ സംഭാഷണം പുറത്ത്

സ്വാമി ഗംഗേശാനന്ദ തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുമായി ലൈംഗികബന്ധമുണ്ടായിട്ടില്ലെന്നും ...

news

പനി വിട്ടൊഴിയാതെ സംസ്ഥാനം; ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു, മലബാറില്‍ പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്

സംസ്ഥാനത്ത് പകർച്ച വ്യാധികളും പനിയും പടർന്നു പിടിക്കുന്നതിനിടെ ഇന്ന് രണ്ട് മരണം കൂടി. ...

Widgets Magazine Widgets Magazine