Widgets Magazine
Widgets Magazine

ബാലകൃഷ്ണപിളള മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

തിരുവനന്തപുരം, ബുധന്‍, 17 മെയ് 2017 (20:27 IST)

Widgets Magazine
R Balakrishna Pillai, K B Ganesh Kumar, Pinarayi, Kerala Congress, Mani, ആര്‍ ബാലകൃഷ്ണപിള്ള, കെ ബി ഗണേഷ്കുമാര്‍, പിണറായി, കേരള കോണ്‍ഗ്രസ്, മാണി

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനാകും. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കാബിനറ്റ് പദവിയോടെയാണ് നിയമനം.
 
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനാണ് പുതുക്കിയ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള പദ്ധതിക്ക് 2577 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 
 
ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചി റീജിയണല്‍ ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേസുകളുടെ ബാഹുല്യം കണക്കിലെടുത്താണിത്. 
 
കേരള ഹൈക്കോടതിയില്‍ കോര്‍ട്ട് മാനേജര്‍മാരുടെ രണ്ടു തസ്തികകള്‍ സൃഷ്ടിക്കാനും ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആര്‍ ബാലകൃഷ്ണപിള്ള കെ ബി ഗണേഷ്കുമാര്‍ പിണറായി കേരള കോണ്‍ഗ്രസ് മാണി Mani Pinarayi Kerala Congress R Balakrishna Pillai K B Ganesh Kumar

Widgets Magazine

വാര്‍ത്ത

news

വട വാങ്ങിയതില്‍ തര്‍ക്കം, ഹോട്ടലുടമയെ കൊച്ചിയില്‍ കുത്തിക്കൊന്നു

വട വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൊച്ചിയില്‍ ഹോട്ടലുടമയെ തമിഴ്നാട് സ്വദേശി ...

news

ആ മൂന്നുപേര്‍ അവിടെയുണ്ട്, ചിദംബരത്തിനെതിരായ അന്വേഷണത്തെ ഇത് ബാധിക്കും: സുബ്രഹ്മണ്യന്‍ സ്വാമി

ധനമന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്‍റെ ...

news

മെട്രോ യാത്രയ്ക്കിടെ മൊബൈലില്‍ ചിത്രം രഹസ്യമായി പകര്‍ത്തി; എന്നാല്‍ അയാള്‍ക്കെതിരെ യുവതി ചെയ്തത് ഇങ്ങനെ..

മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ചിത്രം രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ...

news

സൈന്യത്തിന് തിരിച്ചടി; ഭീകര വേട്ടയ്‌ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ കല്ലേറ് - തെരച്ചില്‍ നടപടി നിര്‍ത്തിവെച്ചു

ഭീകര സാന്നിധ്യത്തെ തുടര്‍ന്ന് ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ സൈന്യം നടത്തിവന്ന തിരച്ചില്‍ ...

Widgets Magazine Widgets Magazine Widgets Magazine