ബാബ്‌റി മസ്ജിദ് കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മോഹന്‍ലാലും മമ്മൂട്ടിയും!

വെള്ളി, 11 ഓഗസ്റ്റ് 2017 (10:26 IST)

ഇന്ത്യയൊട്ടാകെ ആള്‍ക്കത്തിയ ബാബറി മസ്ജിദ് കലാപം ഒരിന്ത്യക്കാരനും മറക്കാന്‍ കഴിയില്ല. അന്ന് കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മലയാളത്തിന്റെ സൂപ്പര്‍‌നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ആണെന്ന പ്രസ്താവനയുമായി ഡി ജി പി ലോക്‍നാഥ് ബെഹ്‌റ. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെഹ്‌റ ഇക്കാര്യം പറയുന്നത്.
 
1992ല്‍ ബാബ്‌റി മസ്ജിദ് പ്രശ്‌നമുണ്ടായപ്പോള്‍ അതിന്റെ ഭാഗമായി കേരളത്തിലും വര്‍ഗീയ കലാപം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്റലിജന്‍സ് ആയിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതിനെ നേരിടാന്‍ ചെറിയൊരു കാര്യം മാത്രമാണ് പൊലിസ് ചെയ്തത്. പക്ഷേ അതൊരു ഒന്നൊന്നര തന്ത്രമായിരുന്നുവെന്ന് ബെഹ്‌റ പറയുന്നു.
 
സംസ്ഥാനത്തെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍മ മ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറയുകയായിരുന്നു ആ തന്ത്രമെന്ന് ബെഹ്‌‌റ പറയുന്നു. പൊലീസിന്റെ ഈ തന്ത്രം ഫലിക്കുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും കത്തി നില്‍ക്കുന്ന സമയമായതിനാല്‍ അത് ഫലിച്ചു. ജനങ്ങളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ ആ നീക്കത്തിനു കഴിഞ്ഞുവെന്നും ബഹ്‌റ അവകാശപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിദ്യാര്‍ത്ഥിനിയെ അഞ്ച് ആണ്‍‌കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കുത്തിക്കൊലപ്പെടുത്തി. ...

news

അപ്പുണ്ണി കൊടുത്തത് ഒരു ഒന്നൊന്നര പണി; ദിലീപ് കുടുങ്ങും ഉറപ്പ് ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ജാമ്യത്തിന് വേണ്ടി വീണ്ടും കോടതിയെ ...

news

ജാമ്യാപേക്ഷയില്‍ തെറ്റ്? ഒളിഞ്ഞിരിക്കുന്ന ഈ ചതിക്കുഴി ദിലീപ് അറിഞ്ഞില്ലേ? - ഈ പരാമര്‍ശം ദിലീപിന് പണിയാകുമോ?

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

news

‘താന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ‘; സുരേന്ദ്രനെ പൊങ്കാലയിട്ട് വീണ്ടും സോഷ്യല്‍ മീഡിയ

ഫേസ്ബുക്ക് പോസ്റ്റുകളില്‍ അബദ്ധങ്ങള്‍ എഴുതി ട്രോളന്‍മാര്‍ക്ക് പലവട്ടം ഇരയായ നേതാവാണ് ...