പ്ലസ്ടു പരീക്ഷയില്‍ 81.34 ശതമാനം വിജയം

തിരുവനന്തപുരം| WEBDUNIA|
PRO
ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ 81.34 ശതമാനം വിജയം. വിഎച്ച്‌എസ്‌ഇയ്‌ക്ക് 90.32 ശതമാനവും വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 88.08 ശതമാനമായിരുന്നു ഹയര്‍സെക്കന്‍ഡറിയില്‍ വിജയം. വിഎച്ച്‌എസ്‌ഇയുടേത്‌ 84.73 ശതമാനവും.

വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബാണ്‌ ഫലപ്രഖ്യാപനം നടത്തിയത്‌.3,86,100 പേരാണു പ്ലസ് ടു എഴുതിയത്. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള ഫലമായിരിക്കും പ്രസിദ്ധീകരിക്കുകയെന്ന് ഹയര്‍സെക്കന്‍ഡറി അധികൃതര്‍ അറിയിച്ചിരുന്നു.

100 ശതമാനം വിജയം നേടിയത് 42 സ്കൂളുകളാണ്. ഏറ്റവും ഉയര്‍ന്ന വിജയം നേടിയത് എറണാകുളം ജില്ലയാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയ്ക്കും. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 31.56% വിജയം.

ഹയര് സെക്കന്ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ - 5132, ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ജില്ല തൃശൂര്‍ ജില്ല (642 എണ്ണം), ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാലയം സെന്‍റ് മേരീസ് എച്ച്എസ്എസ്, പട്ടം, തിരുവനന്തപുരം (692 എണ്ണം). എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്സി വിഭാഗം കുട്ടികള്‍ 79, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്റ്റി വിഭാഗം കുട്ടികള്‍ 5 എണ്ണം

ഹയര്‍ സെക്കന്ഡറി വിഭാഗത്തില്‍ റെഗുലര്‍ കോഴ്സ് ആയി പരീക്ഷ എഴുതിയവര്‍ 3,15,293 പേര്‍, അതില്‍ ഉപരിപഠനത്തിനര്‍ഹരായവര്‍ 256454 (81.34%).



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :