പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുന്ന വിരുതൻ അറസ്റ്റിൽ

കണ്ണൂർ, വെള്ളി, 10 നവം‌ബര്‍ 2017 (14:53 IST)

പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നത് സ്ഥിരമാക്കിയ വിരുതൻ പോലീസ് അറസ്റ് ചെയ്തു. പാപ്പിനിശേരി അരോളി പാറയ്ക്കൽ റഫീഖ് എന്ന ഇരുപത്തിനാലുകാരനാണ് പോലീസ് വലയിലായത്.
 
സ്‌കൂൾ വിദ്യാർത്ഥികളുമായി പരിചയം ഭാവിച്ച് അടുക്കുകയും പിന്നീട് നയത്തിൽ ഇവരെ വശീകരിച്ച് നഗ്ന ഫോട്ടോകൾ എടുക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമാണ് റഫീഖിന്റെ രീതി എന്നാണ് പോലീസ് പറയുന്നത്. തിലാന്നൂർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് റഫീഖിനെ വലയിലാക്കാൻ സഹായിച്ചത്. അഞ്ചോളം കുട്ടികളെ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചതായാണ് റിപ്പോർട്ട്. 
 
സിറ്റി സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദിന്റെ നിർദ്ദേശാനുസരണം ചക്കരക്കൽ എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉമ്മന്‍ചാണ്ടിയെ ബ്‌ളാക്ക് മെയില്‍ ചെയ്‌തത് ബാലകൃഷ്ണപിള്ള; ആയുധമാക്കിയത് സരിതയുടെ കത്ത്!

രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുള്ള തന്നെ ഒരു വിഐപി ബ്‌ളാക്ക് മെയിലിംഗ് ചെയ്‌തുവെന്ന ...

news

ഉറ്റസുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴയിൽ ഉറ്റസുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോന്നി ...

news

ആത്മഹത്യ ചെയ്ത അനിതയുടെ നാട്ടിലെ സ്കൂളുകൾക്ക് 50 ലക്ഷം നൽകി വിജയ് സേതുപതി!

സിനിമയിലെ താരപരിവേഷങ്ങൾ മാറ്റി നിർത്തിയാൽ വിജയ് സേതുപതി നല്ലൊരു മനുഷ്യനാണ്. താര ജാഡകൾ ...

news

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷിന്റെ പേര് ഒഴിവായത് എങ്ങനെ?; പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്‌നാന്‍

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്നലെ സഭ സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ...