പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു

തൃശൂര്‍, വ്യാഴം, 3 ഓഗസ്റ്റ് 2017 (17:59 IST)

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം പള്ളം പോളച്ചിറ കാഞ്ഞിരത്തറ സജിൻ ബാബു എന്ന പതിനെട്ടുകാരനെയാണ്   മാരാർ റോഡിലെ കെട്ടിടത്തിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
 
കഴിഞ്ഞ ദിവസം രാത്രി പത്തേകാലോടെയാണ് സംഭവം നടന്നത്. സജിൻ ബാബുവും സുഹൃത്ത് അഭിജിത്തും പരസ്യ കമ്പനിയിലെ നോട്ടീസ് വിതരണം ചെയ്ത ശേഷം ചെട്ടിയങ്ങാടി കവലയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവേ ചിലരുമായി വാക്കുതർക്കമുണ്ടായി. എതിർ കക്ഷിയിൽ പെട്ടവർ പ്രതികരിക്കാതെ പോയ ശേഷം വീണ്ടും വന്നപ്പോഴും തർക്കം ഉണ്ടായി. വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചതായി സൂചനയുണ്ടായി.
 
മിനിറ്റുകൾക്കുള്ളിൽ പൊലീസ് വാഹനം വന്നപ്പോൾ എല്ലാവരും ഓടി രക്ഷപ്പെട്ടു എന്നാണ് അഭിജിത് പറഞ്ഞത്. എന്നാൽ കുറെ കഴിഞ്ഞാണ് സജിൻ ബാബുവിനെ കാണാനില്ലെന്ന് അഭിജിത്തിനും സുഹൃത്തുക്കൾക്കും മനസിലായത്. തുടർന്ന് രാത്രി ഒരു മണിയോടെ ഈസ്റ് പോലീസിൽ പരാതി നൽകുകയും ചെയ്തു.
 
തുടർന്ന് പരിസരത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചപ്പോഴാണ് സജിൻ ബാബു കെട്ടിടത്തിനടുത്തുകൂടെ ഓടുന്ന ദൃശ്യം കണ്ടത്. തുടർന്ന് കിണറ്റിൽ പരിശോധിച്ചപ്പോഴാണ് സജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം തൃശൂർ അപകടം മരണം Keralam Police Accident Death

വാര്‍ത്ത

news

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് യാത്രക്കാരന്‍ മരിച്ചു

വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിൽ യാത്ര ചെയ്ത മുൻ സൈനികന്റെ കോളറിൽ പൊലീസ് പിടിച്ച് ...

news

ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ ജനങ്ങള്‍ തല്ലിക്കൊന്നു !

ഉറങ്ങിക്കിടക്കുന്നവരുടെ മുടി മുറിക്കുന്ന ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ ...

news

ഭക്ഷണം കാണിച്ച് കരടിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്... ഹൃദയം നടുങ്ങുന്ന ദൃശ്യങ്ങള്‍ കാണാം

മൃഗശാല കാണാന്‍ എത്തിയ ഏതൊരാള്‍ക്കും അവിടെയുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നതും ...

news

ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി കറങ്ങിനടന്ന ഡിഐജി കുടുങ്ങി

സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറങ്ങിനടന്ന ഡിഐജിയെ എഡിജിപി ആര്‍ ശ്രീലേഖ ...