പീഡനക്കേസ് പ്രതിയുടെ കൊല; കുട്ടിയുടെ അച്ഛനടക്കം നാലംഗ സംഘം അറസ്റ്റില്‍

തിരുവനന്തപുരം, വ്യാഴം, 2 നവം‌ബര്‍ 2017 (09:09 IST)

rape,	convict,	murder,	police,	arrest,	sex racket,	online,	kerala,	latest malayalam news,	ബലാല്‍സംഗം,	പ്രതി,	കൊലപാതകം,	തിരുവനന്തപുരം,	പോലീസ്,	അറസ്റ്റ്, ഓണ്‍ലൈന്‍,	കേരളം,	പുതിയ മലയാളം വാര്‍ത്തകള്‍

പീഡനക്കേസിലെ പ്രതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനുൾപ്പെടെയുള്ള സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ രഞ്ചു കൃഷ്ണ എന്നയാളെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിലാണ് അറസ്റ്റ്. 
 
പിടിയിലായവർക്ക് ഓൺലൈൻ പെൺവാണിഭവുമായി ബന്ധമുണ്ടെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. ഈ റാക്കറ്റില്‍പ്പെട്ട ഒരാളുടെ മകനെയും മറ്റൊരാളുടെ മകളെയും രഞ്ജു കൃഷ്ണ നേരത്തേ പീഡിപ്പിക്കുകയും ചെയ്തിരുന്നു. അതില്‍ ഒരു കേസ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
 
ഇതിനു ശേഷമാണ് രഞ്ജു കൃഷ്ണയെ നാലംഗസംഘം ചേര്‍ന്നു മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി കുടകില്‍ ഉപേക്ഷിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട നാലംഗ സംഘത്തില്‍പെട്ട പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബലാല്‍സംഗം പ്രതി കൊലപാതകം തിരുവനന്തപുരം പോലീസ് അറസ്റ്റ് ഓണ്‍ലൈന്‍ കേരളം പുതിയ മലയാളം വാര്‍ത്തകള്‍ Murder Police Arrest Online Kerala Rape Convict Sex Racket Latest Malayalam News

വാര്‍ത്ത

news

ഗെയിൽ വിരുദ്ധസമരം: 21 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സമര പന്തല്‍ പൊലീസ് പൊളിച്ചു നീക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ...

news

സിനിമ മേഖലയില്‍ കഞ്ചാവ് സുലഭം; മുന്ന് പേര്‍ അറസ്റ്റില്‍

സിനിമാ മേഖലയില്‍ കഞ്ചാവ് സുലഭമാണെന്ന് പലരു പറയാറുണ്ട്. അത്തരം സംസാരങ്ങളെ ശരിയാണെന്ന് ...

news

ജനപ്രിയനെ പൂട്ടാന്‍ പൊലീസിന്റെ പുതിയ തന്ത്രം; കേസിലെ പത്താം പ്രതിയെ മാപ്പുസാക്ഷിയാക്കും

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പത്താം പ്രതിയായ വിപിൻ ലാലിനെ ...

news

യെമനില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം; 26പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

വടക്കൻ യെമനിൽ സൗദിയിലെ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ ഇരുപത്തിയഞ്ചിലേറെ പേര്‍ ...

Widgets Magazine