പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം; പ്രതിപക്ഷ സംഘടനകൾ തമ്മിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ഏറ്റുമുട്ടി

പ്രതിപക്ഷ സംഘടനകൾ തമ്മിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ കയ്യാങ്കളി

തിരുവനന്തപുരം| AISWARYA| Last Modified വ്യാഴം, 25 മെയ് 2017 (11:20 IST)
സര്‍ക്കാറിന്റെ ഒന്നാ വാര്‍ഷികദിനത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘര്‍ഷം. നോർത്ത് ഗേറ്റിന് മുന്നിലാണ് സംഘർഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്.

യുവമോർച്ചക്ക് അനുവദിക്കപ്പെട്ട സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതാണ് സംഘർഷത്തിന് തുടക്കമിട്ടത്. പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയും വടിയും വലിച്ചെറിഞ്ഞു. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി.

പിണറായി സര്‍ക്കാറിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഇന്നലെ വൈകീട്ടാണ് സെക്രട്ടേറിയറ്റ് ഉപരോധ സമരം ആരംഭിച്ചത്. സെക്രട്ടേറിയറ്റിന്‍റെ സമരഗേറ്റായ നോർത്ത് കവാടത്തിന് മുന്നിൽ ഇരുകൂട്ടർക്കും ഇടംവേണമെന്നതിനെ ചെല്ലി ചെറിയ പ്രശനങ്ങല്‍ ഇന്നലെ ഉടലെടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപ്പെട്ടാണ് സമാധാനം ഉണ്ടാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :