പിണറായിയുടെ പ്രസ്താവന തെറ്റ്: വി എസ്

തിരുവനന്തപുരം, ശനി, 4 ഫെബ്രുവരി 2017 (18:20 IST)

Widgets Magazine
Pinarayi, VS, Law Academy, Lakshmi Nair, Muralidharan, SFI, പിണറായി, വി എസ്, ലോ അക്കാദമി, ലക്ഷ്മി നായര്‍, മുരളീധരന്‍, എസ് എഫ് ഐ
അനുബന്ധ വാര്‍ത്തകള്‍

ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി വി എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്‍റെ ഭൂമി ആര് കൈവശം വച്ചാലും അത് തിരിച്ചെടുക്കേണ്ടത് പ്രാഥമികമായ ചുമതലയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും വി എസ് തുറന്നടിച്ചു. 
 
ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെക്കുറിച്ച് അന്വേഷണമില്ലെന്നാണ് പിണറായി വിജയന്‍ നേരത്തേ പറഞ്ഞത്. സി പി രാമസ്വാമിയുടെ കാലത്ത് ഭൂമി നല്‍കിയതിനെപ്പറ്റി ഇപ്പോള്‍ അന്വേഷിക്കാന്‍ കഴിയില്ലെന്ന് പിണറായി വ്യക്തമാക്കി.
 
എന്നാല്‍, ലോ അക്കാദമി ഭൂമി പ്രശ്നത്തില്‍ അന്വേഷണം തുടരുമെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് റെവന്യൂ മന്ത്രി അറിയിച്ചിരിക്കുന്നത്. 
 
ലോ അക്കാദമിക്ക് വിദ്യാഭ്യാസ ആവശ്യത്തിന് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വി എസ് നല്‍കിയ പരാതിയേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കശ്‌മീര്‍ പിടിച്ചെടുക്കാന്‍ പുതിയ പാക് ഭീകര സംഘടന; ലാഹോര്‍ ഇളകിമറിയും - ഇന്ത്യ ഭയക്കണം!

കശ്‌മീരിനെ സ്വന്തമാക്കാന്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയിദിന്റെ പുതിയ ...

news

പ്രധാനമന്ത്രിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു; പേടിഎമ്മിനും റിലയന്‍സിനും സര്‍ക്കാര്‍ നോട്ടീസ്

പ്രധാനമന്ത്രിയുടെ ചിത്രം അനുമതിയില്ലാതെ പരസ്യങ്ങളില്‍ ഉപയോഗിച്ചതിന് പേടിഎമ്മിനും ...

news

സണ്ണി ലിയോണിനെ മാതൃകയാക്കണം, സെക്‍സ് ടോയ്‌സ് ഉപയോഗിക്കണം - വിദ്യാര്‍ഥിനിയോട് പ്രിന്‍‌സിപ്പാള്‍ പറഞ്ഞ വാക്കുകള്‍ വിവാദത്തില്‍

ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായ സണ്ണി ലിയോണിനെ മാതൃകയാക്കണമെന്ന് വിദ്യാര്‍ഥിനിയോട് ...

news

ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് അയ്യപ്പന്‍ പിള്ള

തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനം ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് ...

Widgets Magazine