പിണറായിയുടെ പെരുമാറ്റം അതിരുകടന്നത്, അന്തസിന് യോജിക്കാത്തത്; മാപ്പുപറഞ്ഞേ തീരൂ: ഹസന്‍

തിരുവനന്തപുരം, ചൊവ്വ, 1 ഓഗസ്റ്റ് 2017 (16:48 IST)

Pinarayi, Media, Hasan, BJP, Kummanam, പിണറായി, മാധ്യമപ്രവര്‍ത്തകര്‍, കടക്ക് പുറത്ത്, ഹസന്‍, ബി ജെ പി, കുമ്മനം

മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പെരുമാറ്റം അതിരുകടന്നതാണെന്നും മുഖ്യമന്ത്രി പദവിയുടെ അന്തസിന് യോജിക്കാത്തതാണെന്നും കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍. പിണറായി മാപ്പുപറയണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. 
 
മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് മാപ്പുപറയാന്‍ തയ്യാറാകണമെന്നാണ് ഹസന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത പെരുമാറ്റമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത് - ഹസന്‍ വ്യക്തമാക്കി.
 
സി പി എമ്മിന്‍റെയും ബി ജെ പിയുടെയും നേതാക്കള്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി അക്രമം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് ശേഷം സര്‍വ്വകക്ഷിയോഗം വിളിക്കുന്നതില്‍ പ്രസക്തിയില്ലെന്നും ഹസന്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളുടെ പ്രതിഷേധം ഒഴിവാക്കാനായാണ് തിരുവനന്തപുരത്ത് പത്ത് ദിവസത്തേക്കുകൂടി നിരോധനാജ്ഞ നീട്ടിയതെന്നും ഇതൊരു ആസൂത്രിത നീക്കമാണെന്നും ഹസന്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിയുടെ കേസില്‍ പിസി ജോര്‍ജിന് ബന്ധം, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അതിനുള്ള തെളിവാണ്: ആനിരാജ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കോ അദ്ദേഹത്തിന്റെ ...

news

‘ഒരു തേപ്പ് പെട്ടി തലയില്‍ നിന്നും ഒഴിവായതിന്റെ ആഘോഷം’ - സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത കല്യാണത്തിന്റെ ക്ലൈമാക്സ് ഇതാ

കഴിഞ്ഞ ദിവസം ഗുരുവായൂരപ്പനെ സാക്ഷിയാക്കി കല്യാണം കഴിച്ച പെണ്‍കുട്ടി നാട്ടുകാരുടെയും ...

news

നവജാതശിശുവിന്റെ വയറ്റില്‍ ഇരട്ടക്കുട്ടികള്‍!

പത്തൊന്‍‌പതുകാരി പ്രസവിച്ച നവജാതശിശുവിന്റെ വയര്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. ...

news

നടി കനിഞ്ഞിട്ടും കാര്യമുണ്ടായില്ല, അജു വര്‍ഗീസിന് കിട്ടിയത് എട്ടിന്റെ പണി; എഫ്‌ഐആര്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേരു വെളുപ്പെടുത്തിയ കേസില്‍ അജു ...