പള്‍സര്‍ സുനിക്ക് ജാമ്യം !

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (15:13 IST)

Widgets Magazine

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനു ജാമ്യം. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് സുനിയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
 
ആറു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടുപോയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടെംബോ ട്രാവലറില്‍ നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു പള്‍സര്‍ സുനി പദ്ധതി തയാറാക്കിയത്. എന്നാല്‍ പദ്ധതി പാളുകയായിരുന്നു. 
 
പൊന്നുരുന്നിയിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ ഗൂഢാലോചന നടന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. നിലവില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ് സുനി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അഷ്ടമി രോഹിണിക്കെതിരെ നിലപാട് എടുക്കുന്ന പി ജയരാജനുള്ള മറുപടിയാണ് ദേവസ്വംമന്ത്രിയുടെ ക്ഷേത്ര ദര്‍ശനം: ബി ഗോപാലകൃഷ്ണന്‍

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും ...

news

'നടക്കുന്നത് സൂപ്പര്‍ പിആര്‍ഒ വര്‍ക്ക്, ഇത് പാവപ്പെട്ട പെണ്‍കുട്ടിയെ ഒറ്റപെടുത്താന്‍': പി ടി തോമസ്

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് കേസില്‍ സൂപ്പര്‍ പിആര്‍ഒ വര്‍ക്ക് നടക്കുന്നതായി പി ടി ...

news

ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു; തനിക്കെതിരെയുള്ള കേസ് ഗൂഢാലോചന മാത്രമാണ്, 60 ദിവസം ജയിലില്‍ കഴിഞ്ഞുവെന്ന് ദിലീപ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ...

Widgets Magazine