രാമലീല റിലീസ്: തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ടോമിച്ചന്‍ മുളകുപാടം

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (10:38 IST)

Widgets Magazine

ദീലിപിന്റെ പുതിയ ചിത്രമായ രാമലീല റിലീസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് ഈ മാസം 28ന് നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
 
നേരത്തെ ജൂലൈ 21ന് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. പൊതു ജനങ്ങളുടെ ആക്രമത്തെ ഭയന്ന് തിയറ്റര്‍ ഉടമകള്‍ റിലീസിന് വിസമ്മതിക്കുകയായിരുന്നുവെന്നും ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 
 
കേസില്‍ ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിർമിച്ച ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകനായാണ് ദിലീപ് വേഷമിടുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് അങ്ങനെ ചെയ്യുന്ന ആളല്ല, അവള്‍ അനിയത്തിക്കുട്ടിയെ പോലെയാണ്: പ്രവീണ

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമ മേഖലയില്‍ നിന്നും നിരവധിപേര്‍ ...

news

ആൾ ദൈവത്തിന്റെ രാസകേളികൾ പുറത്താകുമോ?

പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചൗ സൗദാ നേതാവ് ഗുര്‍മീത് റാം റഹീമിന്റെ ...

news

'പണം ലഭിച്ചാല്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ നടി തയ്യാറാകും': വിവാദ പരാമര്‍ശം എഎന്‍ ഷംസീറിനെതിരെ പരാതി

ആക്രമിക്കപ്പെട്ട നടിയെ പലതവണ അധിക്ഷേപിച്ച് രംഗത്ത് വന്നിട്ടുള്ള ആളാണ് പിസി ജോര്‍ജ്. ...

news

ശോഭായാത്രയ്ക്കിടെ വനിതാ പൊലീസിനെ കയറിപിടിച്ചു; കണ്ണൂരിര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്രയ്ക്കിടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന വനിതാ ...

Widgets Magazine