പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം ദിലീപിന് കിട്ടില്ല: ആഞ്ഞടിച്ച് വീണ്ടും സെബാസ്റ്റ്യന്‍ പോള്‍

ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (11:52 IST)

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അഴിമുഖത്തോട് വ്യക്തമാക്കി. ലേഖനം വിവാദമായതോടെ ഇതുസംബന്ധിച്ച് അഴിമുഖം പ്രതിനിധി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
തനിക്ക് ദിലീപുമായി ഒരു ബന്ധവും ഇല്ല എന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ബലാത്സംഗത്തിന്റെ ചേതോവികാരമെന്തെന്നും അദ്ദേഹം പറയുന്നുണ്ട്. ചരിത്രാതീതകാലം മുതല്‍ റേപ്പ് എന്തിന് വേണ്ടി നടത്തുന്നു എന്ന് ചോദിച്ചാല്‍, അതിന് ലൈംഗികമായ ഒരു കാരണം തന്നെയാണ് എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്.
 
സാധാരണ ഗതിയില്‍ ലൈംഗിക സംതൃപ്തി കിട്ടാന്‍ വേണ്ടി പുരുഷന്‍ ചെയ്യുന്ന കാര്യമാണ് ബലാത്സംഗം എന്ന് ലളിതമായി പറയുകയാണ് അദ്ദേഹം. റേപ്പ് ക്വട്ടേഷന്‍ ഒരു വിചിത്ര സംഭവമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. മറ്റൊരാള്‍ കൃത്യം നടത്തിയാല്‍ അതിന്റെ സന്തോഷം തനിക്കുണ്ടാവുക എന്നത് വിചിത്രമായ സംഗതിയാണെന്ന് സെബാസ്റ്റിയന്‍ പോള്‍ പറയുന്നു.
 
'പച്ചയായി പറഞ്ഞാല്‍, പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം, അത് ദിലീപിന് കിട്ടില്ല' നിയമജ്ഞനും മുന്‍ എംപിയും ഒക്കെയായ സെബാസ്റ്റ്യന്‍ പോളിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.  താന്‍ പറഞ്ഞതില്‍ സ്ത്രീ വിരുദ്ധതയോ ഇരയെ മറന്നുകൊണ്ട് പ്രതിയെ സഹായിക്കുന്ന നിലപാടോ ഇല്ലെന്നാണ് സെബാസ്റ്റിയന്‍ പോള്‍ പറയുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തരുത്': കണ്ണന്താനം

രാജ്യത്തെ അടിച്ചുകൊല്ലല്‍ കൊലപാതകങ്ങള്‍ക്ക് ബിജെപിയെയും പ്രധാനമന്ത്രിയെയും ...

news

അവര്‍ക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് മതി ഇനി അടുത്ത നീക്കം? - ദിലീപ് ബുദ്ധിപൂര്‍വ്വം കളിക്കുന്നു?!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ ...

news

കുട്ടികളോടുളള ലൈംഗിക ആകര്‍ഷണത്തെ ന്യായീകരിക്കുന്ന ചര്‍ച്ചകള്‍ ആശങ്കാജനകമെന്ന് മുഖ്യമന്ത്രി

കുട്ടികളോടുളള ലൈംഗിക ആകര്‍ഷണത്തെ ന്യായീകരിച്ച് ഫേയ്‌സ്ബുക്ക് അടക്കമുളള സമൂഹ ...

news

ദിലീപ് ചിത്രം ‘രാമലീല’ ഈ മാസം 28ന് തിയേറ്ററുകളിലേക്ക് !

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് ഈ മാസം 28ന് നടക്കും. ...

Widgets Magazine