പലതും മറനീക്കി പുറത്തേക്ക് വരുന്നു! കുടുങ്ങുന്നത് ദിലീപ് ആയിരിക്കില്ല, ആ നടനായിരിക്കും?

തിങ്കള്‍, 7 ഓഗസ്റ്റ് 2017 (11:17 IST)

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സിനിമാ മേഖലയില്‍ നിന്നും ഇല്ലാതാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്ന് നിര്‍മാതാവ് ജി സുരേഷ്കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ദിലീപ് തന്നെ പലവട്ടം പറഞ്ഞതാണ്. തന്നെ സിനിമയില്‍ നിന്നും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ സിനിമയ്ക്കുള്ളില്‍ തന്നെ നടക്കുന്നുണ്ടെന്നും അതാരാണെന്ന് തനിക്ക് അറിയാമെന്നും താരം പലതവണ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
നടന്‍ സിദ്ദിഖ്, സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ പരസ്യമായി ഇക്കാര്യം വിളിച്ചു പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ദിലീപിനെതിരെ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുകയാണ് ആരാധകര്‍. തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുന്ന രീതിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ സുരേഷ് കുമാര്‍ ദിലീപിന് പൂര്‍ണ പിന്തുമണയും നല്‍കിയിരിക്കുകയാണ്. 
 
ദിലീപിനെ ഇല്ലാതാക്കാന്‍ സിനിമയിലെ പ്രമുഖ നടന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേസ് തെളിഞ്ഞാല്‍ അകത്താകുക ഈ നടനായിരിക്കുമെന്നും അടക്കം‌പറച്ചില്‍ ഉണ്ട്. ’ദിലീപ് കുറ്റാരോപിതനാണ് കേസിന്റെ അന്വേഷണം നടക്കട്ടേ, അത് എവിടെ വരെയെത്തുമെന്നും ഞങ്ങള്‍ക്കറിയാം. ദിലീപിന്റെ തലയില്‍ എല്ലാം അടിച്ചേല്‍പ്പിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ‘- സുരേഷ്കുമാര്‍ വ്യക്തമാക്കി.
 
ഇത് ആരുടെയോ വ്യക്തിപരമായ പകപോക്കലാണ്. ദിലീപ് സിനിമാമേഖലയില്‍ ഉണ്ടാവരുതെന്ന് കരുതുന്ന ആരോ ഇതിനു പിന്നാല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് സുരേഷ് കുമാര്‍ സിനിമ അറസ്റ്റ് നടി Dileep Cinema Arrest Actress Suresh Kumar

വാര്‍ത്ത

news

പകല്‍‌സമയം ദിലീപ് ജയിലിനുള്ളില്‍ ഇല്ല?! - ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ പുതിയ് ...

news

എന്തൊക്കെയായിരുന്നു തറയില്‍ ഉറക്കം, ബോധക്ഷയം? - എല്ലാം വെറുതെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പ്രത്യേക ...

news

സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നൊരു ചര്‍ച്ച നടത്തി? ഒടുവില്‍ ദിലീപിനെ രക്ഷിക്കാന്‍ അയാള്‍ നേരിട്ടെത്തി!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിന് ...