'പണം ലഭിച്ചാല്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ നടി തയ്യാറാകും': വിവാദ പരാമര്‍ശം എഎന്‍ ഷംസീറിനെതിരെ പരാതി

മലപ്പുറം, വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (09:24 IST)

Widgets Magazine

ആക്രമിക്കപ്പെട്ട നടിയെ പലതവണ അധിക്ഷേപിച്ച് രംഗത്ത് വന്നിട്ടുള്ള ആളാണ് പിസി ജോര്‍ജ്. നടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളെല്ലാം വലിയ വിവാദമായിരുന്നു. ജോര്‍ജിനെതിരെ പൊലീസും വനിതാ കമ്മീഷനും അടക്കം കേസെടുത്തിട്ടുണ്ട്. എന്നിട്ടും പിസി ജോര്‍ജ് അധിക്ഷേപം നിര്‍ത്താന്‍ തയ്യാറായിട്ടുമില്ല.
 
അതിനിടെ ആണ് സിപിഎമ്മിന്റെ യുവനേതാക്കളില്‍ പ്രമുഖനും തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീറും വിവാദത്തിലായിരിക്കുന്നത്. നടിയുടെ പേര് വെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് ഷംസീറിനെതിരായ പരാതി.
 
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വെന്‍ഷനിലാണ് ഷംസീറിന്റെ ഈ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇരയുടെ പേര് വെളിപ്പെടുത്തിയത് കൂടാതെ പണം ലഭിച്ചാല്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ നടി തയ്യാറാകും എന്ന് എഎന്‍ ഷംസീര്‍ പ്രസംഗിച്ചു. 
 
പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് റിയാസ് മുക്കോളിയാണ് ഷംസീറിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. മലപ്പുറം പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശോഭായാത്രയ്ക്കിടെ വനിതാ പൊലീസിനെ കയറിപിടിച്ചു; കണ്ണൂരിര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്രയ്ക്കിടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന വനിതാ ...

news

പ്രവാസി വിവാഹങ്ങള്‍ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ

പ്രവാസി വിവാഹങ്ങള്‍ ഇനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ ...

news

‘ചീഫ് എഡിറ്ററുടെ ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു’; സെബാസ്റ്റിയന്‍ പോളിനെതിരെ മകന്‍ റോണ്‍ ബാസ്റ്റ്യന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

പീഡന അറയ്ക്കു പുറമേ സ്വകാര്യ വസതിയില്‍ നിന്ന് വനിതാ ഹോസ്റ്റലില്‍ എത്താനുള്ള തുരങ്കവും; ന്യൂജെന്‍ സന്യാസി കൊള്ളാം !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുർമീത് റാം റഹീമിന്റെ ഐടി മേധാവി പിടിയിൽ. ഗുർമീതിന്റെ സർസയിലെ ...

Widgets Magazine