നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കാന്‍ സിബിഐ എത്തുമോ ?; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (20:13 IST)

 Actor Dileep , Dileep , kavya madhavan , pulsar suni , CBI , police , Dileep arrest , സിബിഐ , ഹൈക്കോടതി , യുവനടി , ജാമ്യാപേക്ഷ , ഹര്‍ജി , നാദിർഷ , ദിലീപ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കറുകച്ചാല്‍ സ്വദേശി റോയി മാമന്‍ എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസിന്റെ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നിര്‍ണായ ഘട്ടത്തില്‍ എത്തി നില്‍ക്കവെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. നടനും സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിർഷയുടെ മുൻകൂർ പരിഗണിക്കുന്നതിനിടെയാണ് കോടതി അന്വേഷണസംഘത്തെ വിമർശിച്ചത്.

കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ പൊലീസ് എന്നും ചോദിച്ചു. ഇത് ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാണോ എന്ന്  ചോദിച്ച കോടതി മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ എന്ന സംശയം പ്രകടിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം; ജിഎസ്ടി ഏര്‍പ്പെടുത്തിയേക്കും

രാജ്യത്തെ ഇന്ധന വിലയിൽ ചരക്കു സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തുന്ന കാര്യം ...

news

വിമന്‍ ഇന്‍ സിനിമ കളക്ടീവ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയുള്ള സംഘടനയോ ?; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാനുള്ള ...

news

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥയോ?; വാര്‍ത്തകള്‍ പരിധി വിട്ടാല്‍ ഇടപെടും - പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിന് ...

news

താരജാഡകള്‍ ഇല്ലാതെ ഭാരതാംബയായി അനുശ്രീ! - വൈറലാകുന്ന ചിത്രങ്ങള്‍

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ബാലഗോകുലത്തിന്റെ ശോഭായാത്രയില്‍ സിനിമ നടി അനുശ്രീ ...