പകല്‍‌സമയം ദിലീപ് ജയിലിനുള്ളില്‍ ഇല്ല?! - ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

തിങ്കള്‍, 7 ഓഗസ്റ്റ് 2017 (10:57 IST)

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ പുതിയ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ജയിലില്‍ താരത്തിന് വി ഐ പി പരിഗണനയാണ് ലഭിക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, എഡിജിപി ബി സന്ധ്യയും ശ്രീലേഖയും ഇക്കാര്യം ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
 
എന്നാല്‍, ജയിലില്‍ ദിലീപിന് സുഖവാസമാണെന്ന് ദിലീപിന്റെ സഹതടവുകാരന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. വെളിപ്പെടുത്തല്‍ ജയില്‍ അധികൃതരെ കൂടുതല്‍ അവതാളത്തില്‍ ആക്കുമെന്ന് ഉറപ്പാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പൂട്ടാന്‍ ശ്രമിക്കുന്ന പൊലീസ് താരത്തിന് ഇത്തരമൊരു സഹായം ജയിലില്‍ അനുവദിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
 
പകല്‍ മുഴുവന്‍ ദിലീപ് ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയിലാണെന്നും പ്രത്യേക ഭക്ഷണമാണ് ദിലീപിന് ജയിലിനുളളില്‍ ലഭിക്കുന്നതെന്നും സഹതടവുകാരന്‍ വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആലുവ സ്വദേശിയായ സനൂപ് എന്ന സഹതടവുകാരന്റേതാണ് വെളിപ്പെടുത്തല്‍.
 
പകല്‍സമയത്ത് ദിലീപ് ജയിലിനുളളില്‍ ഇല്ല. ജയില്‍ അധികൃതരുടെ മുറിയിലായിരിക്കും ദിലീപ് എപ്പോഴും. പുറത്ത് ജയില്‍ അധികൃതരുടെ ബാത്ത് റും, പ്രത്യേകം ഭക്ഷണം, ഫുള്‍ സ്വാതന്ത്ര്യമാണ് ജയിലിനുളളില്‍ ദിലീപിന് ലഭിക്കുന്നതെന്ന് സനൂപ് പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നൊരു ചര്‍ച്ച നടത്തി? ഒടുവില്‍ ദിലീപിനെ രക്ഷിക്കാന്‍ അയാള്‍ നേരിട്ടെത്തി!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിന് ...

news

റിമാന്‍ഡ് കാലാവധി അവസാനിക്കുന്നു, വീണ്ടും ജാമ്യത്തിന് നീക്കം; ദിലീപിന്റെ ആരോഗ്യനില മോശമാകുന്നതായി റിപ്പോര്‍ട്ടുകള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് ...