Widgets Magazine Widgets Magazine

നോക്കാൻ ആളില്ലാത്തതിനെ തുടർന്ന് കിടപ്പിലായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി

പത്തനാ‌പുരം, ബുധന്‍, 3 മെയ് 2017 (10:47 IST)

Widgets Magazine

രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. തലവൂർ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനിൽ സുന്ദരനാചാരി (59) യെ ഭാര്യ വസന്ത (49) യാണ് കൊലപ്പെടുത്തിയത്. മൊബൈൽ ഫോൺ ചാർജിന്റെ വയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് വസന്ത പൊലീസിനോട് പറഞ്ഞു.
 
രോഗം‌ബാധിച്ച് അവശനിലയിലായിരുന്ന സുന്ദരനാചാരിക്ക് പരസഹായമില്ലാതെ എഴുന്നേൽക്കാൻ ആകില്ല. കൊലപാതകത്തിന് ശേഷം അസുഖം ബാധിച്ചാണ് മരിച്ചതെന്ന് മകളേയും നാട്ടുകാരേയും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനും വസന്തക്ക് കഴിഞ്ഞു.
 
എന്നാൽ, ഡോക്ടർ നടത്തിയ പ്രാഥമിക അന്വേഷണ‌ത്തിൽ സംശയം തോന്നുകയും തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ സംഭവം കൊലപാതകം ആണെന്നും വ്യക്തമായി. പൊലീസ് ചോദ്യം ചെയ്തപ്പോൾ വസന്ത കുറ്റം സമ്മതിക്കുകയായിരുന്നു. സംരക്ഷിക്കാൻ ആളില്ലാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നും ഇവർ സ‌മ്മതിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുഖ്യമന്ത്രി ‘ബാഹുബലി’ കണ്ടത്​ വിവാദമായി

ബജറ്റിൽ മൾട്ടിപ്ലക്​സുകളിലെ കൂടിയ ടിക്കറ്റ്​ നിരക്ക്​ 200 രൂപയിൽ പരിമിതപ്പെടുത്തുമെന്ന്​ ...

news

പശുക്കൾക്ക് ആംബുലൻസ് ഒരുക്കി ബിജെപി

ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തതിനെ തുടർ‌ന്ന് കൂടപ്പിറപ്പുകളുടെയും ഭാര്യയുടെയും ...

news

വെടിനിർത്തൽ കരാർ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ കനത്ത വെടിവയ്പ്പ് . ...

news

ബാഹുബലിക്കായി വനംവകുപ്പ് കണ്ണടച്ചോ? മാനം മുട്ടി നിൽക്കുന്ന കണ്ണവം പൂർവ്വസ്ഥിതിയിലാകാൻ ഇനിയെത്ര വർഷം?

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് കണ്ണവം വനത്തിലാണ്. ...

Widgets Magazine Widgets Magazine