Widgets Magazine Widgets Magazine

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചു

കണ്ണൂര്‍, തിങ്കള്‍, 8 മെയ് 2017 (07:50 IST)

Widgets Magazine

പ്രവേശനപ്പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ നടപടി വിവാദമാകുന്നു. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതും ചുരിദാറിന്റെ നീളമുള്ള കൈകൾ മുറിച്ചു മാറ്റിയതും. 
 
കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. നിബന്ധനകളുടെ പേരിലാണ് ഇവർ വിദ്യാർത്ഥിനികളോട് ഇങ്ങനെ പെരുമാറിയത്. പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.  
 
പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികളെ കൊണ്ട് അത് ക്ലാസ് മുറിയിൽ വെച്ച് തന്നെ അഴിപ്പിച്ച് പുറത്തുനിൽക്കുന്ന അമ്മമാരുടെ കൈകളിൽ ഏൽപ്പിച്ച ശേഷം മാത്രമാണ് പരീക്ഷ എഴുതിപ്പിച്ചത്. 
 
പലർക്കും ദൂരസ്ഥലങ്ങളിൽ പോയി വസ്ത്രം വാങ്ങിയിട്ട് പരീക്ഷ എഴുതേണ്ടി വന്നു. ചുരിദാറിന്റെ കൈകൾക്ക് നീളമുള്ളവർക്കും നീളമുള്ള ഷർട്ട് ഇട്ട് വന്ന വിദ്യാർത്ഥികൾക്കും പീഡനം നേരിടേണ്ടി വന്നു. അഞ്ചരക്കണ്ടി മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ചുരിദാറിന്റെ കൈ മുറിച്ചതായി പരാതി ഉയര്‍ന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഫ്രഞ്ച് പ്രസിഡന്റെ തെരഞ്ഞെടുപ്പ്; ഇമ്മാനുവല്‍ മക്രോണിന് വിജയം, നേടിയത് 65.5% വോട്ടുകള്‍

ഇമ്മാനുവല്‍ മക്രോൺ ഫ്രഞ്ച് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ് മാരിന് ലെ ...

news

മൂന്നാറിലെ കൈയ്യേറ്റക്കാരോട് ദയ കാണിക്കില്ല, ചില നിയമങ്ങളില്‍ ഭേദഗതി വരുത്തും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

മൂ‌ന്നാർ കൈയ്യേറ്റ ഭൂമി ഇടപാടുകാരോട് ഒരിക്കലും കഷമിക്കില്ലെന്നും അവരോട് ഒരിറ്റ് ദയ പോലും ...

news

'ആരു ശ്രമിച്ചാലും കഴിയില്ല' - മാണി രണ്ടും കൽപ്പിച്ച്

കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ആര് ശ്രമിച്ചാലും കഴിയില്ലെന്ന് കെ എം മാണി. കോട്ടയത്ത് ...

news

രജനികാന്ത് രാഷ്‌ട്രീയത്തിലേക്ക് ?; ബിജെപി ഞെട്ടലില്‍ - രജനി നഗ്‌മയുമായി കൂടിക്കാഴ്‌ച നടത്തി

സൂപ്പർസ്റ്റാർ രജനീകാന്ത് ബിജെപിയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് ...

Widgets Magazine Widgets Magazine