ഒ ​രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം; കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും തകര്‍ന്നു

ഒ രാജഗോപാലിന്റെ ഓഫീസിനു നേരെ ആക്രമണം

   O Rajagopal , police case , Stones hurled , BJP , office , ഒ രാജഗോപാല്‍ , ബിജെപി , പൊലീസ് ,  ബിജെപി എംഎൽഎ , രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം
തി​രു​വ​ന​ന്ത​പു​രം| jibin| Last Updated: ഞായര്‍, 7 മെയ് 2017 (11:03 IST)
ഒ രാജഗോപാലിന്റെ നേമത്തെ ഓഫിസിനുനേരെ ആക്രമണം. ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും കല്ലേറിഞ്ഞു തകര്‍ത്ത നിലയിലാണ്. ശനിയാഴ്ച അർധരാത്രിയോടെ ക​ര​മ​ന എ​ന്‍​എ​സ്എ​സ് മ​ന്ദി​ര​ത്തി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

രാത്രി 12 മണിവരെ ബിജെപി പ്രവര്‍ത്തകര്‍ ഓഫിസില്‍ ഉണ്ടായിരുന്നു. അതിനു ശേഷമാണ് ആക്രമണം നടന്നത്. രാജഗോപാൽ എംഎൽഎ സംഭവസ്ഥലം സന്ദർശിച്ചു. വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.

രാത്രി ഒന്നര മണിയോടെ ഒരു സംഘമാളുകൾ എത്തി കല്ലേറ് നടത്തിയെന്നും പിന്നീട് ഒരുസംഘം കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :