നിറകണ്ണുകളോടെ കാവ്യയും മീനാക്ഷിയും; കൂടിക്കാഴ്‌ച ദിലീപിനെ കരയിച്ചു - സന്ദര്‍ശനം ഇരുപത് മിനിറ്റോളം നീണ്ടുനിന്നു

ആലുവ, ശനി, 2 സെപ്‌റ്റംബര്‍ 2017 (18:24 IST)

Widgets Magazine
  Dileep , kavya madhavan , pulsar suni , Appunni , Suni , police , jail , arrest , യുവനടി , ദിലീപ് , കാവ്യ മാധവന്‍ , അപ്പുണ്ണി , നാദിര്‍ഷ , അപ്പുണ്ണി , പൊലീസ് , യുവനടി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ജയിലിലെത്തി.

ദിലീപിനെ പാർപ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലിൽ വൈകിട്ട് നാലോടെയായിരുന്നു കൂടിക്കാഴ്ച. കാവ്യയുടെ പിതാവ് മാധവൻ, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷാ എന്നിവരും ജയിലിലെത്തി.  

കാവ്യ എത്തുന്നതിന് മുമ്പായി നാദിര്‍ഷയാണ് ജയിലിലെത്തിയത്. നാദിര്‍ഷാ വന്നുപോയതിന് ശേഷമാണ് കാവ്യയും അച്ഛനും മീനാക്ഷിയും എത്തിയത്. സ്വാഭാവികമായ കൂടിക്കാഴ്‌ച മാത്രമായിരുന്നു എന്നാണ് പുറത്തെത്തിയ നാദിര്‍ഷ പറഞ്ഞത്.

കാവ്യയും മീനാക്ഷിയും ജയിലിലെത്തി തന്നെ കാണരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് ഇവര്‍ വൈകിട്ട് ജയിലില്‍ എത്തിയത്. കൂടിക്കാഴ്‌ചയില്‍ ദിലീപിന് മുന്നില്‍ വെച്ച് ഇരുവരും കരഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. നിറകണ്ണുകളോടെയാണ് കാവ്യയും നാക്ഷിയും ജയിലില്‍ നിന്നും പുറത്തെത്തിയത്. കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയതിന് പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. അറസ്റ്റിന് ശേഷം ആദ്യമായാണ് ദിലീപ് മകളെയും ഭാര്യയെയും കാണുന്നത്. നേരത്തെ അമ്മയും സഹോദരൻ അനൂപും ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു.

കേസിൽ ഏറെ വിവാദമായ ‘മാഡ’ത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കാവ്യാ മാധവൻ പ്രതികരിച്ചില്ല. കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പൾസർ സുനി, തന്റെ ‘മാഡം’ കാവ്യ മാധവൻ ആണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് കാവ്യ ജയിലിലെത്തിയത്. കൂടാതെ ജയില്‍ പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകില്ല എന്ന നിഗമനത്തിലായിരുന്നും കാവ്യയും സംഘവും ഉണ്ടായിരുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സ്കൂളിൽ വൻ തീ പിടിത്തം; ഏഴ് കുട്ടികൾ വെന്തുമരിച്ചു - പലരുടെയും നില ഗുരുതരം

മരിച്ചവരെല്ലാം പെണ്‍കുട്ടികളാണ്. പത്തുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

news

അനിതയുടെ മരണത്തില്‍ ചെന്നൈയില്‍ പ്രതിഷേധം കത്തുന്നു! മുന്നിട്ടിറങ്ങി എസ് എഫ് ഐയും സിപി‌എമും

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനം‌നൊന്ത് ചെന്നൈയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത ...

news

പുറത്തിറങ്ങാനുള്ള ദിലീപിന്റെ തന്ത്രമാണിത്! കഴിഞ്ഞ തവണ അച്ഛന്റെ ശ്രാദ്ധം ഇല്ലായിരുന്നോ എന്ന് പ്രോസിക്യൂഷന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

news

ഒടുവില്‍ ആശ്വാസം; ദിലീപ് പുറത്തേക്ക് - താരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു

പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി താരത്തിന് അനുമതി നല്‍കുകയായിരുന്നു ...

Widgets Magazine