ഒടുവില്‍ ആശ്വാസം; ദിലീപ് പുറത്തേക്ക് - താരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു

അങ്കമാലി, ശനി, 2 സെപ്‌റ്റംബര്‍ 2017 (15:17 IST)

Widgets Magazine
  Dileep , Kavya madhavan , pulsar suni , Appunni , യുവനടി , ദിലീപ് , കാവ്യ മാധവന്‍ , യുവനടി , പള്‍സര്‍ സുനി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശ്വാസം. അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ പോകാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നൽകി.

ബുധനാഴ്ച ജയിലില്‍ നിന്ന് വീട്ടിലെത്താനും ചടങ്ങില്‍ പങ്കെടുക്കാനും മാത്രമാണ് അനുമതി. ആലുവ മണപ്പുറത്തും ദിലീപിന്‍റെ വീട്ടിലുമാണ് ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിന് ശേഷം അന്നുതന്നെ ജയിലില്‍ മടങ്ങിയെത്തണം. പുറത്തു പോകുന്ന ദിലീപിന് പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സെപ്റ്റംബർ ആറിനു രാവിലെ എഴു മുതൽ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി താരത്തിന് അനുമതി നല്‍കുകയായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പുറത്തിറങ്ങാനുള്ള ദിലീപിന്റെ തന്ത്രമാണിത്! കഴിഞ്ഞ തവണ അച്ഛന്റെ ശ്രാദ്ധം ഇല്ലായിരുന്നോ എന്ന് പ്രോസിക്യൂഷന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

news

‘ബലിപെരുന്നാളിന് വെളുത്ത മൃഗങ്ങളെ അറുക്കരുത്, പശുവാണെന്ന് തെറ്റിദ്ധരിക്കും’; പത്രപ്പരസ്യവുമായി പ്രമുഖ മുസ്ലീം സംഘടന

ബലി പെരുന്നാളിനോടനുബന്ധിച്ച് വെളുത്ത മൃഗങ്ങളെ അറുക്കരുതെന്ന പത്രപ്പരസ്യവുമായി ഒരു മുസ്ലീം ...

news

ബ്ലൂ വെയ്ല്‍ വീണ്ടും തലപൊക്കി; മുറിവേറ്റ നാലു കുട്ടികള്‍ ആശുപത്രിയില്‍

ഗുവാഹത്തി: ആത്മഹത്യാ ഗെയിം എന്ന പേരില്‍ അറിയപ്പെടുന്ന ‘ബ്ലൂ വെയില്‍’ വീണ്ടും ...

news

ഗുര്‍മീതിനെ സിനിമാക്കാരും കൈവിട്ടു ; നടീനടന്മാരുടെ സംഘടനയില്‍ നിന്നും ആള്‍ദൈവത്തെ പുറത്താക്കി !

സ്ത്രീപീഡനക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഗുര്‍മീത് രാം റഹീം ...

Widgets Magazine