Widgets Magazine Widgets Magazine
Widgets Magazine

നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി, അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷ

കൊച്ചി, വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (13:27 IST)

Widgets Magazine
Nadhirshah, Dileep, Bail, Actress, Manju, Pulser, നാദിര്‍ഷ, ദിലീപ്, ജാമ്യാപേക്ഷ, നടി, മഞ്ജു, പള്‍സര്‍
അനുബന്ധ വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ നല്‍കി. തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച നാദിര്‍ഷ അറസ്റ്റ് ഒഴിവാക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നാദിര്‍ഷയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
 
കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ടെന്നും മുമ്പ് പലതവണ ചോദ്യം ചെയ്തതാണെന്നും നാദിര്‍ഷ ജാമ്യഹര്‍ജിയില്‍ പറയുന്നു. അതേസമയം, നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
ബുധനാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നാദിര്‍ഷയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം നാദിര്‍ഷ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.
 
മുമ്പ് നടത്തിയ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ നല്‍കിയ മൊഴിയില്‍ പലതും നുണകളാണെന്നാണ് പൊലീസ് ഭാഷ്യം. അതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിനിമാ മേഖലയില്‍ നിന്നുള്ള പിന്തുണ ഉറപ്പിച്ച് ദിലീപ്; ജ​യി​ലേ​ക്ക് താരങ്ങളുടെ ഒഴുക്ക് തുടരുന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലില്‍ ...

news

ചില ഊളകൾ ഓണക്കോടിയുമായി ജയിലിനു മുന്നിൽ നിൽക്കുകയാണ്; ബ്ലോഗന്റെ വായിലാവട്ടെ പഴവും; വൈറലാകുന്ന പോസ്റ്റ്

മലയാള സിനിമ താരങ്ങള്‍ക്കുനേരെ രൂക്ഷവിമര്‍ശനവുമായി രശ്മി നായര്‍. കര്‍ണാടകത്തില്‍ മാധ്യമ ...

news

രാഷ്ട്രീയത്തെക്കാള്‍ പ്രധാനം രാജ്യമാണ്; അതിനാല്‍ നോട്ട് നിരോധനം പോലുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഭയമില്ല: പ്രധാനമന്ത്രി

രാജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എത്ര കടുത്ത തീരുമാനങ്ങളെടുക്കുന്നതിനും തന്റെ ...

Widgets Magazine Widgets Magazine