സിനിമാ മേഖലയില്‍ നിന്നുള്ള പിന്തുണ ഉറപ്പിച്ച് ദിലീപ്; ജ​യി​ലേ​ക്ക് താരങ്ങളുടെ ഒഴുക്ക് തുടരുന്നു

കൊച്ചി, വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (12:44 IST)

Widgets Magazine
  Dileep , kavya madhavan , pulsar suni , Appunni , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , അപ്പുണ്ണി , വി​ജ​യ​രാ​ഘ​വ​ൻ, ന​ന്ദു
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് ഇന്നും സിനിമാലോകത്തു നിന്നുള്ള പ്രമുഖര്‍ എത്തി.

ന​ട​ൻ​മാ​രാ​യ വി​ജ​യ​രാ​ഘ​വ​ൻ, ന​ന്ദു, നി​ർ​മാ​താ​ക്ക​ളാ​യ ര​ഞ്ജി​ത് ര​ജ​പു​ത്ര, എ​വ​ർ​ഷൈ​ൻ മ​ണി എ​ന്നി​വ​ർ ദി​ലീ​പി​നെ കാ​ണാ​ൻ ജ​യി​ലി​ലെ​ത്തി. ദി​ലീ​പ് അ​ടു​ത്ത സു​ഹൃ​ത്താ​യ​തി​നാ​ലാ​ണ് കാ​ണാ​ൻ പോ​യ​തെ​ന്നും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യെ കാ​ണാ​ൻ താ​ൻ പോ​യി​ട്ടു​ണ്ടെ​ന്നും ര​ജ​പു​ത്ര ര​ഞ്ജി​ത് പ്ര​തി​ക​രി​ച്ചു.

സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നടനും എംഎൽഎയുമായ കെബി ഗണേഷ്കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഗണേഷ്കുമാറിനു പുറമെ നടൻമാരായ ജയറാം, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുധീർ, സംവിധായകരായ രഞ്ജിത്, നാദിർഷാ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തിരക്കഥാകൃത്ത് ബെന്നി പിനായരമ്പലം, ഏലൂർ ജോർജ് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളിൽ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു.

അ​ച്ഛ​ൻ​റെ ശ്രാ​ദ്ധ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദി​ലീ​പി​ന് കോ​ട​തി അ​നു​മ​തി കൊ​ടു​ത്ത​തി​നു പി​ന്നാ​ലെ നാ​ദി​ർ​ഷ​യാ​ണ് ആ​ദ്യം ആ​ലു​വ സ​ബ് ജ​യി​ലി​ലെ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ഭാ​ര്യ കാ​വ്യാ മാ​ധ​വ​ൻ, മ​ക​ൾ മീ​നാ​ക്ഷി, കാ​വ്യ​യു​ടെ അ​ച്ഛ​ൻ എ​ന്നി​വ​ർ ഒ​രു​മി​ച്ചെ​ത്തി ദി​ലീ​പി​നെ ക​ണ്ടിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചില ഊളകൾ ഓണക്കോടിയുമായി ജയിലിനു മുന്നിൽ നിൽക്കുകയാണ്; ബ്ലോഗന്റെ വായിലാവട്ടെ പഴവും; വൈറലാകുന്ന പോസ്റ്റ്

മലയാള സിനിമ താരങ്ങള്‍ക്കുനേരെ രൂക്ഷവിമര്‍ശനവുമായി രശ്മി നായര്‍. കര്‍ണാടകത്തില്‍ മാധ്യമ ...

news

രാഷ്ട്രീയത്തെക്കാള്‍ പ്രധാനം രാജ്യമാണ്; അതിനാല്‍ നോട്ട് നിരോധനം പോലുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഭയമില്ല: പ്രധാനമന്ത്രി

രാജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എത്ര കടുത്ത തീരുമാനങ്ങളെടുക്കുന്നതിനും തന്റെ ...

news

നാദിര്‍ഷ ആദ്യം പറഞ്ഞതെല്ലാം കളവ്; അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന നല്‍കി പൊലീസ് - ആശുപത്രിയില്‍ ചികിത്സ തേടി നാദിര്‍ഷ

നടനും സംവിധായകനുമായ നാദിർഷയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ...

Widgets Magazine