നഴ്സുമാര്‍ക്ക് പകരം വിദ്യാര്‍ത്ഥികളെ വിന്യസിക്കും; കണ്ണൂരിൽ നഴ്സ് സമരം നേരിടാൻ കർശന നടപടിയുമായി ജില്ലാ ഭരണകൂടം

കണ്ണൂര്‍, ഞായര്‍, 16 ജൂലൈ 2017 (16:29 IST)

Widgets Magazine
Kannur,  Private Hospital,  Nurse's Strike, കണ്ണൂര്‍, നഴ്സ് സമരം

നഴ്സുമാരുടെ സമരം നേരിടാൻ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. സമരം ചെയ്യുന്ന നഴ്സുമാരെ നേരിടാനായി അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥികളെ നിയമിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണക്കൂടം ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരം തുടരുന്നതിനാല്‍ ഇവിടെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അഞ്ച് ദിവസത്തേക്കാണ് വിദ്യാര്‍ത്ഥികളെ ആശുപത്രികളില്‍ വിന്യസിക്കുക.
 
വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്നുതന്നെ ആശുപത്രികളിലേക്ക് അയക്കണമെന്ന് നഴ്സിങ് കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഭരണകൂടം നിര്‍ദേശം നല്‍കി. സമരം നടക്കുന്ന ആശുപത്രികളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ജില്ലാഭരണകൂടം നിര്‍ദേശിച്ചു. ജോലിക്കായി എത്തുന്നവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപ പ്രതിഫലം നല്‍കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആ ഫോണ്‍ ദിലീപ് വിദേശത്തേക്ക് കടത്തിയത് നടിയുടെ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാനോ ?

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ ...

news

എത്ര വലിയ പ്രമുഖനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അത് തിരിച്ച് പിടിക്കും: മന്ത്രി വിഎസ് സുനില്‍കുമാര്‍

നടന്‍ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തിരിച്ച് പിടിക്കുമെന്ന് കൃഷി ...

news

സേനയെ പിൻവലിക്കണം, അല്ലാത്ത പക്ഷം ഇന്ത്യയെ നാണം കെടുത്തും; ദോക് ലാ തർക്കത്തിൽ ചൈന

സിക്കിം അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിന് മുന്നില്‍ വാതില്‍ ...

news

ഒടുവില്‍ അതും സംഭവിച്ചു; മലയാള സിനിമയിലെ ക്രിമിനലാണ് ദിലീപെന്ന് ഗൂഗിള്‍ !

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ ...

Widgets Magazine