നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന സാക്ഷി - മഞ്ജു വാര്യര്‍ !

തിങ്കള്‍, 17 ജൂലൈ 2017 (14:03 IST)

Widgets Magazine

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ വിശദാംശങ്ങള്‍ പുറത്ത്. ദിലീപിനെ തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപ് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അതിനാല്‍ താരത്തിന് എത്രയും വേഗം ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ടെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
കുപ്രസിദ്ധ കുറ്റവാളിയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ദിലീപിനെ കുറ്റവാളിയാക്കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സാക്ഷികളെ സാധീനിക്കുമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. പ്രധാന സാക്ഷികളായ മഞ്ജുവാര്യര്‍, ആക്രമണത്തിനിരയായ നടി എന്നിവരെ ഒരു ഘട്ടത്തിലും ദിലീപിന് സ്വാധീനിക്കാനാകില്ലെന്നും ഹര്‍ജി പറയുന്നു.
 
ഇവരും ദിലീപിനെപോലെതന്നെ സമൂഹത്തിലെ പ്രബലരാണെന്നും അതിനാല്‍ തന്നെ എങ്ങനെ സ്വാധീനിക്കാനാകുമെന്നും ഹര്‍ജി ചോദിക്കുന്നു. ദിലീപ് പ്രശസ്തനായ നടനാണെന്നുള്ളതും മറ്റ് ക്രിമിനല്‍ കേസുകളില്ലെന്നതും, പാവപ്പെട്ടവരെ സഹായിക്കുന്ന വ്യക്തിയാണെന്നതും പരിഗണിക്കണമെന്നും രാംകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ആവശ്യപ്പെടുന്നു. 
 
അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയ്ത്തേക്ക് മാറ്റിയിരിക്കുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടി ആക്രമിക്കപ്പെട്ട കേസ്; നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴി രേഖപ്പെടുത്തി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴിയെടുത്തു. ...

news

വീണ്ടും തിരിച്ചടി; ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി

ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസ് പഠിക്കാന്‍ കൂടുതല്‍ ...

news

താന്‍ അമ്മയായി എന്ന വാര്‍ത്ത: ഞെട്ടി തരിച്ച് രഞ്ജിനി !

മലയാളത്തിന്റെ പ്രിയതാരം രഞ്ജിനി ഹരിദാസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത് ...

news

‘ദിലീപ് ക്രിമിനല്‍‘ ; പറയുന്നത് ആരെന്ന് കേട്ടാല്‍ ഞെട്ടും!

യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ ഗൂഗിള്‍ ...

Widgets Magazine