കൊച്ചി|
സജിത്ത്|
Last Modified വെള്ളി, 20 ഒക്ടോബര്‍ 2017 (14:19 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിൽ അന്വേഷണ സംഘത്തിന് മേൽ ഒരു തരത്തിലുള്ള സമ്മർദ്ദവുമില്ലെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ്. കേസ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കുമ്പോഴാണ് പ്രതികരണവുമായി എ വി ജോര്‍ജ് രംഗത്തെത്തിയത്.
നടിയെ ആക്രമിച്ച കേസിലെ
കുറ്റപത്രം എന്ന് സമർപ്പിക്കുമെന്ന് ഇപ്പോൾ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും കൂടുതൽ പേരുടെ മൊഴി എടുക്കുമോ എന്ന് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.