വനപാലകരെ മര്‍ദ്ദിച്ച കേസില്‍ കലാഭവന്‍ മണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രണ്ട് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ മണി കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കലാഭവന്‍ മണി മുമ്പും പൊലീസുകാരെ മര്‍ദ്ദിച്ച കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മണിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മണിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ചിരുന്നു.
അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മണിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
വനപാലകരെ ആക്രമിച്ച കേസില്‍ ഒളിവിലുള്ള മണിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ കേരള ഫോറസ്റ്റ് പ്രോട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
മണിക്കൊപ്പം ആക്രമണ സമയത്ത് കാറിലുണ്ടായിരുന്ന ഇടുക്കി രാജാക്കാട് മാളിയേക്കല്‍ ഗോപിനാഥന്റെ ഭാര്യ ജയ ഗോപിനാഥ് വനപാലകര്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്.