ക്യാന്‍സര്‍ രോഗിക്ക് ക്ഷയരോഗ ചികിത്സ: ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
കാസര്‍കോട്|
WEBDUNIA|
PRO
PRO
ക്യാന്‍സര്‍ രോഗിക്ക് ക്ഷയ രോഗത്തിന് ചികിത്സ നടത്തി രോഗി മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടറും ആശുപത്രി അധികൃതരും ചേര്‍ന്ന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. അണങ്കൂരിലെ ഹമീദിന്റെ ഭാര്യ ആസ്യ(23) മരിച്ച സംഭവത്തില്‍ കാസര്‍കോഡ് നഴ്സിങ് ഹോമിലെ പാത്തോളജി വിദഗ്ധന്‍ എന്‍ ഉമ്മറും ആശുപത്രി മാനേജ്മെന്റുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
ഈ സംഭവത്തില്‍ കാസര്‍കോട് സബ് കോടതി 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ നേരത്തെ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ആശുപത്രി അധികൃതരും ഡോക്ടറും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് വിധി പുറപ്പെടുവിച്ചത്.
യുവതി മരിച്ച തിയതിമുതല്‍ ആറ് ശതമാനം പലിശ സഹിതം ഇരട്ടിതുക നല്‍കാനാണ് ഉത്തരവിട്ടത്. രണ്ടുമാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ പിന്നീട് 12 ശതമാനം പലിശയോടെ നഷ്ടപരിഹാരം നല്‍കണം.