ധർമജന്റെ വീട്ടിലെ കട്ടിലും എസിയും വരെ ദിലീപ് വാങ്ങിക്കൊടുത്തത്! പിന്നെങ്ങനെ കരയാതിരിക്കും?

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (11:38 IST)

Widgets Magazine

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിനെ സ്വീകരിക്കാൻ ആലുവ സബ് ജയിലിനു മുന്നിലെത്തിയ നടൻ പൊട്ടിക്കരഞ്ഞത് ഏറെ ചർച്ചയായ വിഷയമായിരുന്നു. ദിലീപ് തനിക്ക് സ്വന്തം ചേട്ടനെ പോലെ എന്ന് പറഞ്ഞായിരുന്നു ധർമജൻ പൊട്ടിക്കരഞ്ഞത്. 
 
എന്നാൽ, പരസ്യമായി ദിലീപിനു പിന്തുണയുമായി എത്തിയതും പൊട്ടിക്കരച്ചിലും എല്ലാം താരത്തിനു വിനയായി. നിരവധി വിമർശനങ്ങൾ അദ്ദേഹത്തിനു നേരെ ഉണ്ടായി. എന്നാൽ, എന്തുകൊണ്ടാണ് താൻ കരഞ്ഞതെന്നും തനിക്ക് ദിലീപുമായിട്ടുള്ള ആത്മബന്ധം എത്രത്തോളമുണ്ടെന്നും ധർമജൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 
 
അന്ന് ജയിലിനു മുന്നിൽ വെച്ച് ദിലീപിനെ കണ്ടപ്പോൾ താൻ പൊട്ടിക്കരഞ്ഞത് സന്തോഷം കൊണ്ടാണെന്ന് ധർമജൻ പറയുന്നു. ദിലീപുമായി തനിക്കുള്ളത് വെറും സൗഹൃദം മാത്രമല്ല, അദ്ദേഹം തനിക്ക് ഒരു സഹോദരനാണെന്നും ധർമജൻ പറയുന്നു. 
 
'ഒരുപാട് പേരെ ദിലീപ് സിനിമയിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഞാനും. എന്റെ വീടു പണി കഴിഞ്ഞപ്പോൾ വീട്ടിലേക്ക് ആവശ്യമുള്ള കട്ടിലും എസിയും അടക്കം എല്ലാം വാങ്ങിത്തന്നത് ദിലീപ് ആണ്. പല സന്ദർഭങ്ങളിലും അദ്ദേഹം എനിക്ക് താങ്ങും തണലുമായി നിന്നിട്ടുണ്ട്.' - ധർമജൻ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മെർസൽ 200 പോയിട്ട് 100 കോടി പോലും നേടിയിട്ടില്ല? എല്ലാം തള്ള് മാത്രം? - വെളിപ്പെടുത്തലുമായി വിതരണക്കാർ

അറ്റ്ലിയുടെ സംവിധാനത്തിൽ വിജയ് നായകനായ മെർസൽ തിയേറ്ററുകളിൽ മുന്നേറുകയാണ്. തമിഴ്നാട്ടിലെ ...

news

‘മോദിയുടെ ഇഷ്ടം മാത്രമാണ് ഈ കാര്യത്തില്‍ നടക്കുന്നത്’; വെളിപെടുത്തലുമായി ബോളിവുഡ് നടി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി‌എസ്‌ടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ...

news

റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം: അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുന്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവ് വധക്കേസിൽ അഡ്വക്കേറ്റ് ...

news

ഉറപ്പിച്ചോളൂ, അമലയും കാരാട്ട് ഫൈസലും കുടുങ്ങും, പക്ഷേ ഫഹദിന്റെ പേരു പോലുമുണ്ടാകില്ല?

നികുതി വെട്ടിച്ച് ആഢംബര വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭാ ...

Widgets Magazine