ദിലീപ് വെട്ടിപ്പിടിച്ചത് അവര്‍ പൊളിച്ചുനീക്കി !

തൃശൂര്‍, വെള്ളി, 28 ജൂലൈ 2017 (08:52 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരത്തിന്റെ ഭൂമി, പണം ഇടപാടുകളെ പറ്റി പൊലീസ് അന്വേഷണം നടത്തിയിരുന്നു. അതേസമയം ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറ്റ ഭൂമിയിലാണ് നിര്‍മിച്ചതെന്ന ആരോപണമുണ്ടായി. 
 
പിന്നീട് ഇത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടും ജില്ലാ കലക്ടര്‍ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ ഇവിടെയെത്തി. ചാലക്കുടിയെക്കൂടാതെ എറണാകുളത്തെ പറവൂരിലും ആലപ്പുഴയിലെ കുമരകത്തും താരം ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. ചാലക്കുടിയില്‍ ദിലീപിന്റെ ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തുകയാണ് ഉദ്യോഗസ്ഥര്‍‍. 
 
ഭൂമി കൈയേറിയിട്ടുണ്ടെന്ന ആരോപണമുണ്ടായപ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ദിലീപിന് തൃശൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസ് അയച്ചിരുന്നു. ദിലീപിനെക്കൂടാതെ ഏഴു പേര്‍ക്കും നോട്ടീസ് വന്നിരുന്നു. ഡിസിനിമാസ് സ്ഥിതി ചെയ്യുന്ന 82 സെന്റ് സ്ഥലം കൈയേറ്റ ഭൂമിയിലാണെന്ന പരാതിയെ തുടര്‍ന്നാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അളന്നു തിട്ടപ്പെടുത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പൊലീസ് ഒരുക്കിയത് ഒരു കെണി? അതില്‍ കാവ്യ വീണു! ഇനി രക്ഷയില്ല

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം നടി ...

news

ചിരിയുടെ തമ്പുരാന് പ്രണാമം; ഉഴവൂരിന്റെ കുടുംബത്തിന് പിണറായി സര്‍ക്കാരിന്റെ കൈത്താങ്ങ്!

ശത്രുക്കളെ പോലും ചിരിപ്പിക്കാനുള്ള കഴിവുള്ള മനുഷ്യനായി അന്തരിച്ച എന്‍സിപി സംസ്ഥാന ...

news

ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം; കുമ്മനം രാജശേഖരന്റെ കാറ് അടിച്ചു തകര്‍ത്തു, സിവില്‍ ഓഫീസര്‍ക്ക് പരുക്ക്

ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണാം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ...

news

എന്‍ഡിടിവി പൂട്ടിക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം ശക്തമാക്കി; 429 കോടി ഉടന്‍ അടയ്ക്കണമെന്ന് നോട്ടീസ്

രാജ്യത്തെ പ്രമുഖ വാര്‍ത്താചാനലായ എന്‍ഡിടിവിയെ വരിഞ്ഞു കെട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ...