ദിലീപ് ആവശ്യപ്പെട്ടിട്ടാണ് നാദിര്‍ഷ അങ്ങനെ ചെയ്തത്- ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (13:48 IST)

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അതിഥികളുടെ തിരക്കായിരുന്നു കഴിഞ്ഞ ആഴ്ച. മേഖലയില്‍ നിന്നുമുള്ള നിരവധി പേരാണ് കഴിഞ്ഞ ആഴ്ച ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്. അക്കൂട്ടത്തില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുമുണ്ടായിരുന്നു. 
 
കാവ്യാ മാധവനും മീനാക്ഷിയും എത്തി ദിലീപിനെ സന്ദര്‍ശിച്ചതിനു മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു നാദിര്‍ഷാ ദിലീപിനെ കാണാന്‍ എത്തിയത്. എന്നാല്‍, നാദിര്‍ഷാ സ്വയമേധയാ അല്ല ദിലീപിനെ കാണാന്‍ എത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ദിലീപ് പറഞ്ഞതനുസരിച്ചാണ് നാദിര്‍ഷാ ജയിലില്‍ എത്തിയതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
നാദിര്‍ഷായെ കാണാന്‍ ദിലീപ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷാ ജയിലില്‍ എത്തിയതെന്നുമാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയിലില്‍ തന്നെ കാണാന്‍ എത്തിയവരോടായിരുന്നത്ര ദിലീപ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് നാദിര്‍ഷ ജയിലില്‍ എത്തി ദിലീപിനെ കാണുകയും ചെയ്തു.
 
കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന വിവരം ദിലീപിന് ലഭിച്ചതാണോ ഈ ഒത്തുചേരലിന്റെ കാരണമെന്നും സംശയമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.  ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് നാദിര്‍ഷയുടെ ആരോപണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മോചനദ്രവ്യം നൽകിയല്ല ഫാ ടോമിനെ മോചിപ്പിച്ചത്, കേന്ദ്ര സർക്കാർ തക്ക സമയത്ത് ഇടപെട്ടതുകൊണ്ടാണ് : വി.കെ സിങ്

ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ...

news

പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം ദിലീപിന് കിട്ടില്ല: ആഞ്ഞടിച്ച് വീണ്ടും സെബാസ്റ്റ്യന്‍ പോള്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് ...