താങ്കളാണോ മാഡം? കാവ്യയുടെ പ്രതികരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അന്തം‌വിട്ടു!

ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (10:33 IST)

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യാ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും എത്തി. ഇന്നലെ വൈകിട്ടോടെയായിരുന്നു കൂടിക്കാഴ്ച. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്ക്കൊപ്പമായിരുന്നു ഇരുവരും ദിലീപിനെ കാണാന്‍ എത്തിയത്. കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടു.
 
ജയിലില്‍ ദിലീപിനെ കണ്ട് മടങ്ങിയ കാവ്യ കണ്ട മാധ്യമപ്രവര്‍ത്തകര്‍ ‘താങ്കളാണോ മാഡം’ എന്ന് കാവ്യയോട് ചോദിച്ചു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ പോലും അന്തം‌വിടീച്ചുള്ള പ്രതികരണമായിരുന്നു കാവ്യയുടെ പക്കല്‍ നിന്നും ലഭിച്ചത്. ചോദ്യങ്ങളോട് തൊഴുകയ്യോടെയായിരുന്നു കാവ്യയുടെ പ്രതികരണം. ഒന്നും സംസാരിക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു കാവ്യ. 
 
നടിയെ ആക്രമിച്ച സംഭവത്തിലെ തന്റെ മാഡം കാവ്യയാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇതോടെ കാവ്യയെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണാന്‍ എത്തിയത്. 50 ദിവസത്തിലേറെയായി ദിലീപ് ആലുവാ സബ് ജയിലില്‍ ആണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് സിനിമ കാവ്യ മാധവന്‍ മീനാക്ഷി Dileep Cinema Meenakshi Kavya Madhavan

വാര്‍ത്ത

news

കുമ്മനത്തേയും സുരേഷ് ഗോപിയേയും വെട്ടി; മോദി മന്ത്രിസഭയിലെ ആദ്യ മലയാളി - അല്‍ഫോണ്‍സ് കണ്ണന്താനമാണ്

കേരളത്തില്‍ നിന്നുളള അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നതോടെ സംസ്ഥാനത്തിലെ ...

news

ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല, പലരും വിളിച്ച് ആശംസ അറിയിച്ചു: അല്‍‌ഫോന്‍സ് കണ്ണന്താനം

ഒരിക്കലും കേന്ദ്രമന്ത്രിയാകുമെന്ന് കരുതിയില്ലെന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ...

news

ലിംഗം ഛേദിച്ച സംഭവത്തിന് പിന്നില്‍ എഡിജിപി സന്ധ്യയെന്ന് ഗംഗേശാനന്ദ

എഡിജിപി ബി സന്ധ്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലൈംഗികാതിക്രമത്തിനിടെ ലിംഗം ഛേദനത്തിരയായ ...

news

നിറകണ്ണുകളോടെ കാവ്യയും മീനാക്ഷിയും; കൂടിക്കാഴ്‌ച ദിലീപിനെ കരയിച്ചു - സന്ദര്‍ശനം ഇരുപത് മിനിറ്റോളം നീണ്ടുനിന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ ...