ഡല്‍ഹി കൂട്ടബലാത്സംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനെന്ന്‌ കോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനെന്ന്‌ കോടതി വിധി. കൊലപാതകം, മാനഭംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി ജൂവനൈല്‍ ജസ്‌റ്റീസ്‌ ബോര്‍ഡിന്റേതാണ്‌ വിധി.

പ്രതിക്ക്‌ ജൂവനൈല്‍ നിയമ പ്രകാരമുള്ള ഏറ്റവും കടുത്ത ശിക്ഷയായ മൂന്ന്‌ വര്‍ഷം വരെ തടവ്‌ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്‌റ്റ് അഞ്ചിന്‌ ഇയാളുടെ വിചാരണ പൂര്‍ത്തിയായിരുന്നു. പ്രതികളില്‍ ഏറ്റവും ക്രൂരനെന്ന്‌ വിലയിരുത്തപ്പെട്ട ഇയാളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കാകും അയയ്‌ക്കുക.

ആറ്‌ പ്രതികളുള്ള കേസിലെ പ്രധാന പ്രതി തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്‌തിരുന്നു. ബാക്കി നാലു പേരുടെ വിചാരണ അതിവേഗ കോടതിയില്‍ നടന്നു വരികയാണ്‌.

കുറ്റം ചെയ്യുന്ന സമയത്തെ പ്രായം വിലയിരുത്തിയാണ്‌ ഇപ്പോള്‍ ശിക്ഷ നല്‍കിയിട്ടുള്ളത്‌. സംഭവം നടക്കുമ്പോള്‍ പ്രതിക്ക്‌ 17 വയസ്സും ഒമ്പതു മാസവുമായിരുന്നു പ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :