ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം, വെള്ളി, 3 ഫെബ്രുവരി 2017 (13:10 IST)

Widgets Magazine
Jacob Thomas, Vigilance, K A Abraham, Pinarayi, VS, ജേക്കബ് തോമസ്, വിജിലന്‍സ്, ചീഫ് സെക്രട്ടറി, വിജയാനന്ദ്, പിണറായി, കെ എ ഏബ്രഹാം, വി എസ്

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ നീക്കണമെന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്. ജേക്കബ് തോമസിനെതിരെ ഉന്നതതല അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 
 
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ എടുത്ത ചില നടപടികള്‍ സര്‍ക്കാരിന് 15 കോടി രൂപ നഷ്ടം വരുത്തിയെന്ന റിപ്പോര്‍ട്ടനുസരിച്ചാണ് ചീഫ് സെക്രട്ടറിയുടെ നടപടി.
 
ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അഭിപ്രായം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ധനവകുപ്പ് സെക്രട്ടറി കെ എ എബ്രഹാമാണ് ജേക്കബ് തോമസിനെതിരെ റിപ്പോര്‍ട്ടു നല്‍കിയത്. 
 
ജേക്കബ് തോമസിനെതിരായ ഉന്നതതല അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നതാണ് ഉചിതമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ചട്ടങ്ങള്‍ മറികടന്ന് സ്വകാര്യകമ്പനിക്ക് ടെന്‍ഡര്‍ നല്‍കുകയായിരുന്നു എന്നാണ് കെ എ ഏബ്രഹാമിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അഹമ്മദിന്റെ മരണം: ഇത് മുതിര്‍ന്ന നേതാവിനോട് കാട്ടിയ അനാദരം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി

മുന്‍ വിദേശകാര്യ സഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ ...

news

ഇ അഹമ്മദിന്റെ മരണം: ലോക്‌സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു; അടിയന്തര പ്രമേയം തള്ളി

മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം ...

news

റഫറിയില്ലാത്ത ഈ കളിയില്‍ ഞാനാണ് ഫുട്ബോൾ; സി ബി ഐ നടപടിക്കെതിരെ മല്യ

കിട്ടിയ അവസരങ്ങളെല്ലാം മാധ്യമങ്ങളും നന്നായി ഉപയോഗിച്ചു. താൻ ഇപ്പോൾ ഒരു ഫുട്​ബോളാണ്. ...

news

വിസ വിലക്ക്: മതനിരപേക്ഷ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് ട്രംപ്

മതമേലധ്യക്ഷന്‍മാരും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് ട്രംപ് ഈ വിചിത്ര ...

Widgets Magazine