പെരുമ്പാവൂര്‍|
rahul balan|
Last Modified വെള്ളി, 6 മെയ് 2016 (14:00 IST)
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് എ ഡി ജി പി പദ്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സപീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.
എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല. പ്രതി ഉടന്‍ പിടിയിലാകുമെന്നും അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടും അക്രമിയെ കണ്ടെത്താത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.
അതേസമയം, ഇന്ന് വൈകുന്നേരത്തൊടെ പ്രതിയുടെ പേര് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.