ജിഷയുടെ കൊലപാതകം: പ്രതിഷേധം ശക്തമാകുന്നു

പെരുമ്പാവൂര്‍, ചൊവ്വ, 3 മെയ് 2016 (14:12 IST)

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ കാര്യക്ഷമമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പെരുമ്പാവൂരില്‍ പ്രകടനം നടത്തി. 
 
പെണ്‍കുട്ടിടെ കുടുംബത്തിന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ പ്രകടനം നടത്തിയിരുന്നു.
 
സമൂഹമാധ്യമങ്ങളില്‍ അടക്കം കൊലപാതകവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ യുവജന സംഘടനകള്‍ പ്രതിഷേധവുമായി എത്തിയേക്കും.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോഹ്‌ലിക്ക് ഖേല്‍രത്നക്കും രഹാനക്ക് അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലിക്ക് രാജ്യത്തെ ഏറ്റവും വലിയ കായിക ...

news

ഉമ്മൻ ചാണ്ടിയുടെ വികസന തട്ടിപ്പിന്റെ ഇരയാണ് ഇൻഫോസിസ് : വി എസ്

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐ ടി സ്ഥാപനമാണ്‌ ഇന്‍ഫോസിസ് .ഇപ്പോള്‍ തന്നെ 11000 പേര്ക്ക് ...

Widgets Magazine