ജിഷയുടെ കൊലപാതകം: നടന്നത് ക്രൂരമായ കൊലപാതകം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

ജിഷയുടെ കൊലപാതകം: നടന്നത് ക്രൂരമായ കൊലപാതകം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍| JOYS JOY| Last Updated: ചൊവ്വ, 3 മെയ് 2016 (11:26 IST)
പെരുമ്പാവൂര്‍ സ്വദേശിനിയും നിയമവിദ്യാര്‍ത്ഥിനിയുമായ ജിഷയുടെ കൊലപാതകത്തില്‍ കുറ്റക്കാരായവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജിഷയുടെത് ക്രൂരമായ കൊലപാതകമാണ്. സംഭവം അത്യന്തം ദൌര്‍ഭാഗ്യകരമാണെന്നും കൊലപാതകം കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസ് മധ്യമേഖല ഐ ജി അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി ഉച്ചയ്ക്ക് ജിഷയുടെ വീട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏപ്രില്‍ 28നായിരുന്നു വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ ജിഷയെ കണ്ടെത്തിയത്. എന്നാല്‍, സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതികളുടെ സൂചന പോലും കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ജിഷയ്ക്ക് ബന്ധുക്കള്‍ ആരും ഇല്ലാത്തതിനാല്‍ തന്നെ വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

പെരുമ്പാവൂരിലെ കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കില്‍ രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലായിരുന്നു ജിഷയും അമ്മയായ രാജേശ്വരിയും താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയില്‍ ജോലിക്കു പോയി വന്ന അമ്മ രാജേശ്വരിയാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :