അപർണ|
Last Modified വ്യാഴം, 31 മെയ് 2018 (09:48 IST)
ചെങ്ങന്നൂരിൽ നാലാം റൌണ്ടിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 4630 വോട്ടിന്റെ ലീഡുമായി എൽ ഡി എഫിന്റെ സ്ഥാനാർത്ഥി
സജി ചെറിയാൻ മുന്നേറുന്നു. കോൺഗ്രസിനേയും ബിജെപിയുടെയും എല്ലാ പ്രതീക്ഷകളും അവസാനിച്ചിരിക്കുകയാണ്. തോൽവി സമ്മതിക്കുന്ന രീതിയിലെത്തിയിരിക്കുകയാണ് ഇരു സ്ഥാനാർത്ഥികളും.
ആദ്യ മൂന്ന് റൌണ്ടുകളിലും സജി ചെറിയാൻ തന്നെയായിരുന്നു ലീഡ് നിലനിർത്തിയത്. മാന്നാർ പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സജി ചെറിയാന് ലഭിച്ച വൻ മുന്നേറ്റം യു ഡി എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. അതിനു പിന്നാലെയാണ് പാണ്ടനാടും തിരുവൺമണ്ടൂറും സ്വന്തമാക്കി സജി ചെറിയാൻ മുന്നേറുന്ന കാഴ്ച കാണാനായത്.
യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് കാലിടറുന്ന കാഴ്ചയാണ് ഇത്തവണ കാണുന്നത്. ആദ്യ മൂന്ന് പഞ്ചായത്തുകളിലും സജി ചെറിയാൻ തന്റെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 4610 വോട്ടിന്റെ ലീഡുമായി സജി ചെറിയാൻ ചെങ്ങന്നൂർ നഗരസഭയിൽ മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന മാന്നാറും പാണ്ടനാടും യുഡിഎഫിനെ കൈവിട്ട കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എൽ ഡി എഫിന്റെ അപ്രതീക്ഷിതമായ മുന്നേറ്റും അണികൾക്കിടയിലും ആവേശം പകർത്തുകയാണ്.
പ്രതീക്ഷിച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ലഭിക്കുന്നത്.
യു ഡി എഫിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ എൽ ഡി എഫ് ആദ്യ ലീഡ് ഉയർത്തിയത് യു ഡി എഫിന് ക്ഷീണമായിരിക്കുകയാണെന്ന് വ്യക്തം. പതിമൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ചെങ്ങന്നൂരിന്റെ നായകൻ ആരാണെന്ന് പത്തരയോടെ അറിയാനാകും. 12 മണിയോടെ പൂർണ്ണ ഫലവും ലഭ്യമാകും.
മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും.
പതിനാല് മേശകളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥരാണ് ഒരേസമയം വോട്ടെണ്ണലിൽ ഉണ്ടായിരിക്കുക. പോസ്‌റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക മേശ സജ്ജീകരിക്കും. രാവിലെ ആറിന് തന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു.