ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ആശുപത്രി അറ്റൻഡർക്ക് ഏഴു വർഷം കഠിന തടവ്

കൊച്ചി, വെള്ളി, 4 ഓഗസ്റ്റ് 2017 (17:41 IST)

അനുബന്ധ വാര്‍ത്തകള്‍

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആശുപത്രി അറ്റൻഡർക്ക് കോടതി ഏഴു വർഷത്തെ കഠിന തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. അങ്കമാലി താലൂക്ക് ആശുപത്രിയിലെ അറ്റന്ഡറായിരുന്ന തൃശൂർ ആളൂർ പനപ്പിള്ളി വിജയൻ എന്ന അൻപത്തിരണ്ടുകാരനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഈ ശിക്ഷ വിധിച്ചത്.
 
2014 ഫെബ്രുവരി അഞ്ചാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തലകറക്കം വന്ന  വിദ്യാർത്ഥിനിയായ പെൺകുട്ടി കൂട്ടുകാരിക്കൊപ്പം  ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധനയ്‌ക്കെന്ന വ്യാജേനയായിരുന്നു പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം കണ്ട കൂട്ടുകാരിയാണ് അധികാരികളെ വിവരം അറിയിച്ചതും തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 
 
ആശുപത്രിയിൽ എത്തുന്ന നിരാലംബരായ രോഗികൾക്ക് ആശ്വാസമാകേണ്ട ജീവനക്കാർ തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് നിർഭാഗ്യകരമാണെന്നും കുറ്റം ഗൗരവമേറിയതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പീഡനം പൊലീസ് അറസ്റ്റ് Rape Police Arrest

വാര്‍ത്ത

news

ഹൈസ്‌കൂൾ വിദ്യാർത്ഥിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ പിതാവിനെ പൊലീസ് ...

news

ഇന്ത്യ കരുതിയിരിക്കുക; ഭയപ്പെടുത്തുന്ന പരിശീലന ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു - സൈനിക നീക്കം നടന്നത് ടിബറ്റില്‍

സിക്കിം അതിർത്തിയിൽ തുടരുന്ന സംഘർഷത്തിൽ നിലപാടു കടുപ്പിച്ചതിന് പിന്നാലെ ടിബറ്റിലെ ...

news

നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുട്ടിയെ കൊല്ലാനൊരുങ്ങി മാതാപിതാക്കള്‍ ; മരണത്തില്‍ നിന്ന് രക്ഷിച്ച് ഡോക്ടര്‍മാര്‍

നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുഞ്ഞിനെ നദിയില്‍ ഒഴുക്കി കൊല്ലാനൊരുങ്ങി ...

news

സോഷ്യല്‍ മീഡിയയിലെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ; ഡിജിപിക്ക് പരാതി നല്‍കി

സോഷ്യല്‍ മീഡിയകളിലൂടെ വ്യക്തിപരമായ അധിക്ഷേപിക്കുന്നുവെന്ന് കാട്ടി ബിജെപി സംസ്ഥാന ജനറൽ ...